പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ മ​റ്റൊ​രു കൊ​ല​ക്കേ​സും തെ​ളി​ഞ്ഞു
Sunday, January 16, 2022 11:55 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം മു​ല്ലൂ​രി​ൽ ശാ​ന്ത​കു​മാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ​യും മ​ക​നും ഒ​രു വ​ർ​ഷം മു​ൻ​പ് 14 വ​യ​സു​കാ​രി​യേ​യും കൊ​ല​പ്പെ​ടു​ത്തി​യ​താ​യി തെ​ളി​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ വീ​ട്ടി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ 14 കാ​രി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

വി​ഴി​ഞ്ഞം മു​ല്ലൂ​ർ പ​ന​വി​ള സ്വ​ദേ​ശി ശാ​ന്ത​കു​മാ​രി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത പ്ര​തി​ക​ളാ​യ റ​ഫീ​ക്കാ​ബീ​വി (50) മ​ക​ൻ ഷ​ഫീ​ഖ് (23)മ​ക​ന്‍റെ സു​ഹൃ​ത്ത് അ​ൽ അ​മീ​ൻ (26) എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് കേ​സ് തെ​ളി​ഞ്ഞ​ത്. പ​തി​നാ​ല് കാ​രി​യെ​യും ചു​റ്റി​ക​യ്ക്ക് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.2021​ജ​നു​വ​രി പ​തി​നാ​ലി​നാ​യി​രു​ന്നു വീ​ട്ടു​കാ​രെ​യും നാ​ട്ടു​കാ​രെ​യും സം​ശ​യ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

വെ​ള്ളി​യാ​ഴ്ച മു​ല്ലൂ​രി​ലെ വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് ഒ​രാ​ഴ്ച്ച​മു​മ്പ് റ​ഫീ​ക്ക​യും മ​ക​ന്‍റെ സു​ഹൃ​ത്തു​മാ​യി വ​ഴ​ക്കു കൂ​ടി​യി​രു​ന്നു .ഈ ​സ​മ​യ​ത്ത് മ​ക​ൻ കാ​ര​ണ​മാ​ണ് ആ ​പെ​ൺ​കു​ട്ടി​യും മ​രി​ച്ച​തെ​ന്ന് ബ​ഹ​ള​ത്തി​നി​ട​യി​ൽ റ​ഫീ​ക്ക വി​ളി​ച്ച് പ​റ​ഞ്ഞ​ത് മു​ല്ലൂ​രി​ൽ വാ​ട​ക​യ്ക്ക് വീ​ട് ന​ൽ​കി​യ ഉ​ട​മ​യു​ടെ മ​ക​ൻ കേ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ശാ​ന്ത​കു​മാ​രി​യു​ടെ കൊ​ല​ക്കേ​സ് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ വി​ഴി​ഞ്ഞം പോ​ലീ​സി​നോ​ട് യു​വാ​വ് സം​ഭ​വം പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ബാ​ലി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ​തും റ​ഫീ​ഖ​യും മ​ക​ൻ ഷ​ഫീ​ക്കു​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. റ​ഫീ​ഖ​യു​ടെ സു​ഹൃ​ത്ത് അ​ൽ അ​മീ​ന് ഇ​ക്കാ​ര്യം അ​റി​യാ​മാ​യി​രു​ന്നു​വെ​ങ്കി​ലും സം​ഭ​വ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി പ്ര​തി​ക​ളാ​യ റ​ഫീ​ഖ​യും മ​ക​ൻ ഷ​ഫീ​ക്കും കൊ​ല്ല​​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ന​ടു​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്നു. ഷ​ഫീ​ക്ക് പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​തെ​ളി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

സം​ഭ​വം ന​ട​ന്ന ദി​വ​സം ഷ​ഫീ​ക്ക് പെ​ൺ​കു​ട്ടി​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് റ​ഫീ​ഖ​യും അ​വി​ടെ​യെ​ത്തി. പ്ര​കോ​പി​ത​യാ​യ റ​ഫീ​ഖ പെ​ൺ​കു​ട്ടി​യു​ടെ മു​ടി​യോ​ടെ പി​ടി​ച്ച് ത​ല​ചു​മ​രി​ൽ ഇ​ടി​ച്ചു. തു​ട​ർ​ന്ന് വീ​ട്ടി​ൽ പോ​യി ചു​റ്റി​ക​യു​മാ​യി തി​രി​കെ​യെ​ത്തി​യ ഷ​ഫീ​ക്ക് പെ​ൺ​കു​ട്ടി​യു​ടെ ത​ല​യി​ൽ അ​ടി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കാ​ൻ റ​ഫീ​ഖ​യും മ​ക​ൻ ഷ​ഫീ​ഖും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. കോ​വ​ളം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ.​എ​സ്. ഷാ​ജി​യും കോ​വ​ളം സി​ഐ പ്രൈ​ജു​വും പ​റ​ഞ്ഞു.