പാ​രാ​സെ​യ്‌​ലിം​ഗി​നി​ടെ കാ​റ്റ​ടി​ച്ച് പാ​ര​ച്യൂ​ട്ട് മ​ട​ങ്ങി; യാ​ത്രി​ക​ർ ക​ട​ലി​ൽ വീ​ണു, ര​ക്ഷ​പ്പെ​ടു​ത്തി
Monday, January 17, 2022 11:58 PM IST
വി​ഴി​ഞ്ഞം: വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ കോ​വ​ള​ത്ത് ന​ട​ത്തി​യ പാ​രാ​സെ​യി​ലിം​ഗി​നി​ടെ കാ​റ്റ​ടി​ച്ച് കു​ട മ​ട​ങ്ങി ര​ണ്ട് സ​ഞ്ചാ​രി​ക​ൾ ക​ട​ലി​ൽ വീ​ണു. ര​ണ്ടു പേ​രെ​യും തൊ​ട്ട​ടു​ത്ത ബോ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ കോ​വ​ളം ഹൗ​വ്വാ ബീ​ച്ചി​ൽ നി​ന്ന് അ​ഞ്ഞൂ​റ് മീ​റ്റ​ർ ഉ​ൾ​ക്ക​ട​ലി​ലാ​യി​രു​ന്നു സം​ഭ​വം. ത​മി​ഴ്നാ​ട് തേ​നി സ്വ​ദേ​ശി​യാ​യ മൗ​രീ സാ​ഗ​ർ, ഭാ​ര്യ സു​രേ​ഖ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സ​ഞ്ചാ​രി​ക​ൾ​ക്ക് ഹ​രം പ​ക​രാ​ൻ ഉ​യ​ർ​ന്ന് പൊ​ങ്ങു​ന്ന പാ​ര​ച്യൂ​ട്ടി​നെ താ​ഴ്ത്തി ക​ട​ൽ​വെ​ള്ള​ത്തി​ൽ തൊ​ടു​ന്ന ത​ര​ത്തി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ക പ​തി​വാ​യി​രു​ന്നു. ഇ​ന്ന​ലെ അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​നി​ടെ വീ​ശി​യ കാ​റ്റി​ൽ​പ്പെ​ട്ട് പാ​ര​ച്യൂ​ട്ട് മ​ട​ങ്ങി​യ​തോ​ടെ സ​ഞ്ചാ​രി​ക​ൾ വെ​ള്ള​ത്തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പാ​ര​സെ​യി​ലി​നെ സ​ഹാ​യി​ക്കാ​ൻ ക​ട​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന ബോ​ട്ടി​ലെ ആ​ൾ​ക്കാ​ർ പാ​ഞ്ഞെ​ത്തി സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.​തു​ട​ർ​ന്ന് ഇ​വ​രെ ബോ​ട്ടി​ൽ ക​ര​യ്ക്കെ​ത്തി​ച്ചു.​വി​വ​ര​മ​റി​ഞ്ഞ് തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ ര​ക്ഷാ ബോ​ട്ടും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ ആം​ബു​ല​ൻ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി. കോ​വ​ളം പോ​ലീ​സും തീ​ര​ദേ​ശ പോ​ലീ​സും ബീ​ച്ചി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.