മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് 8.5 ല​ക്ഷം ത​ട്ടി​യ വി​രു​ത​ന്‍ പി​ടി​യി​ല്‍
Monday, January 17, 2022 11:58 PM IST
വെ​ള്ള​റ​ട: മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് 8.5 ല​ക്ഷം ത​ട്ടി​യ വി​രു​ത​ന്‍ പി​ടി​യി​ല്‍. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ മാ​ങ്കോ​ട് ആ​ര്‍.എ​സ്. ഭ​വ​നി​ല്‍ അ​നു (32) ആ​ണ് പി​ടി​യി​ലാ​യ​ത്. പ​ന​ച്ച​മൂ​ട്ടി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്വ​ര്‍​ണ​പ്പ​ണ​യ സ്ഥാ​പ​ന​ത്തി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് 8.5 ല​ക്ഷം ത​ട്ടി​യ ഇ​യാ​ള്‍ സ​മാ​ന​മാ​യ രീ​തി​യി​ല്‍ മം​ഗ​ല​പു​രം, വ​ഞ്ചി​യൂ​ര്‍ ,ശ്രീ​കാ​ര്യം തു​ട​ങ്ങി​യ സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും ത​ട്ടി​പ്പു ന​ട​ത്തി​യി​രു​ന്നു. എം.​ടെ​ക്ക് ബി​രു​ധ ധാ​രി​യാ​ണ് പി​ടി​യി​ലാ​യ അ​നു​വെ​ന്ന് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ മൃ​ദു​ല്‍ കു​മാ​ര്‍ പ​റ​ഞ്ഞു. വെ​ള്ള​റ​ട പോ​ലീ​സ് പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

വീ​ടി​നുനേ​രെ പ​ട​ക്കമേറ്; പ്ര​തി​ക​ൾ പി​ടി​യി​ൽ

പോ​ത്ത​ൻ​കോ​ട്: വീ​ടി​നു നേ​രെ ഉ​ഗ്ര​സ്ഫോ​ട​ന​ശേ​ഷി​യു​ള്ള പ​ടക്കമെ​റി​ഞ്ഞ ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ക​രി​ക്ക​കം സ്വ​ദേ​ശി​ക​ളാ​യ ഹ​രി​കൃ​ഷ്ണ​ൻ (28), സാ​മു​വ​ൽ ജോ​യി (20) എ​ന്നി​വ​രെ​യാ​ണ് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ൽ ഉ​ളി​യാ​ഴ്ത്തു​റ കൈ​ത​ക്കു​ഴി ഷാ​ലു ഭ​വ​നി​ൽ രാ​ജേ​ന്ദ്ര​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. രാ​ജേ​ന്ദ്ര​ന്‍റെ മ​ക​ൻ ഷാ​ലു​വി​നോ​ട് പ​ണം ചോ​ദി​ച്ചി​ട്ട് ന​ൽ​കാ​ത്ത​തി​നു​ള്ള വൈ​രാ​ഗ്യ​മാ​ണ് പ​ട​ക്കമേറി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ഒ​ളിവിൽപോ​യ പ്ര​തി​ക​ളെ പോ​ത്ത​ൻ​കോ​ട് എ​സ്എ​ച്ച്ഒ ശ്യാം, ​എ​സ്ഐ വി​നോ​ദ് വി​ക്ര​മാ​ദി​ത്യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​സ്ഥ​രാ​യ ഹ​ക്കിം, ജി​ഹാ​നി​ൽ , ര​തീ​ഷ്, ദി​നേ​ശ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.