സു​ഹൃ​ത്തു​ക്ക​ളു​ടെ വേ​ർ​പാ​ടി​ൽ തേ​ങ്ങി​ ആ​ഴാ​ങ്ക​ൽ ഗ്രാ​മം
Monday, January 17, 2022 11:58 PM IST
കാ​ട്ടാ​ക്ക​ട : സു​ഹൃ​ത്തു​ക്ക​ളു​ടെ വേ​ർ​പാ​ടി​ൽ തേ​ങ്ങു​ക​യാ​ണ് ആ​ഴാ​ങ്ക​ൽ ഗ്രാ​മം. റോ​ഡ​രി​കി​ൽ അ​ല​ക്ഷ്യ​മാ​യി കൂ​ട്ടി​യി​ട്ടി​രു​ന്ന ത​ടി​ക​ളി​ൽ ത​ട്ടി​ത​ട്ടി​യാ​ണ് സു​ഹൃ​ത്തു​ക്ക​ളാ​യ ശ്രീ​ജി​ത്തും അ​ച്ചു​വും മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് കു​റ്റി​ച്ച​ൽ പ​രു​ത്തി​പ്പ​ള്ളി​യി​ൽ അ​പ​ക​ടം ന​ട​ന്ന​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന അ​ച്ചു ത​ത്ക്ഷ​ണം മ​രി​ച്ചു. ശ്രീ​ജി​ത്ത് ര​ക്ഷ​പ്പെ​ടു​മെ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ക​രു​തി​യി​രു​ന്നു. എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ശ്രീ​ജി​ത്തും മ​രി​ക്കു​ക​യാ​യി​രു​ന്നു.

ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ നെ​യ്യാ​ർ​ഡാ​മി​ന​ടു​ത്തു​ള്ള ഗ്രാ​മ​മാ​ണ് ആ​ഴാ​ങ്ക​ൽ. മ​രി​ച്ച ര​ണ്ടു പേ​രും സു​ഹ്യ​ത്തു​ക്ക​ൾ; എ​ന്തി​നും ഏ​തി​നും പ​ര​സ്പ​രം ആ​ശ്ര​യി​ക്കു​ന്ന​വ​ർ. നാ​ട്ടു​കാ​ർ​ക്കും ഇ​വ​രെ ഇ​ഷ്ട​മാ​യി​രു​ന്നു. മ​ല​യോ​ര ഹൈ​വെ​യു​ടെ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന റോ​ഡി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ ഇ​ല്ല. റോ​ഡ് പ​ണി​ക്ക് മു​റി​ച്ചി​ട്ട മ​ര​ങ്ങ​ൾ പ​ല​യി​ട​ത്തും നീ​ക്കം ചെ​യ്യാ​തെ ഇ​ട്ടി​ട്ടു​ണ്ട്. കൂ​ടാ​തെ പ്ര​ദേ​ശ​ത്തെ മി​ല്ലു​ക​ളി​ലെ ത​ടി​ക​ളും അ​ന​ധി​കൃ​ത​മാ​യി റോ​ഡു​വ​ക്കി​ലാ​ണ് കൂ​ട്ടി​യി​ടു​ന്ന​ത്. ഇ​തു പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണാ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്.