തൈ​പ്പൂ​യ പൊ​ങ്കാ​ല ഭ​ക്തി​സാ​ന്ദ്ര​മാ​യി
Monday, January 17, 2022 11:58 PM IST
നെ​ടു​മ​ങ്ങാ​ട്: കു​ള​ക്കോ​ട് ബാ​ല​സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ തൈ​പ്പൂ​യ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പൊ​ങ്കാ​ല ഭ​ക്തി സാ​ന്ദ്ര​മാ​യി. ഉ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ 18ന് ​രാ​വി​ലെ ഏ​ഴി​ന് നാ​ഗ​രൂ​ട്ട്, എ​ട്ടി​ന് വെ​ള്ള​നാ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് കാ​വ​ടി​ഘോ​ഷ​യാ​ത്ര​യു​ടെ ആ​രം​ഭം, 8.45ന് ​കാ​വ​ടി അ​ഭി​ഷേ​കം, ഒ​ന്പ​തി​ന് ക​ള​ഭാ​ഭി​ഷേ​കം, 11ന് ​ഉ​ച്ച​പൂ​ജ, ഉ​ച്ച​യ്ക്ക് 2.45ന് ​ച​പ്രം എ​ഴു​ന്ന​ള്ള​ത്ത് ആ​രം​ഭി​ക്കും. രാ​ത്രി ഏ​ഴി​ന് വെ​ള്ള​നാ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന വി​ള​ക്കെ​ടു​പ്പ് (താ​ല​പ്പൊ​ലി ), ച​മ​യ വി​ള​ക്ക് എ​ന്നി​വ ച​പ്രം എ​ഴു​ന്നെ​ള്ളി​പ്പി​നൊ​പ്പം 8.30ന് ​ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​രും. ഒ​ന്പ​തി​ന് അ​ത്താ​ഴ പൂ​ജ​യോ​ടെ 10ന് ​തി​രു​ന​ട അ​ട​യ്ക്കും.

കാ​റപകടം: വാ​വ സു​രേ​ഷി​ന് പ​രി​ക്ക്

പോ​ത്ത​ൻ​കോ​ട് : പോ​ത്ത​ൻ​കോ​ട് കാ​ട്ടാ​യി​ക്കോ​ണം റോ​ഡി​ൽ കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് പാ​മ്പ് പിടു​ത്ത​ക്കാ​ര​ൻ വാ​വ സു​രേ​ഷി​ന് പ​രി​ക്ക്. നെറ്റിയിൽ പ​രി​ക്കേ​റ്റ വാ​വ സു​രേ​ഷി​നെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ പോ​ത്ത​ൻ​കോ​ട് കാ​ട്ടാ​യി​ക്കോ​ണം റോ​ഡി​ൽ സ​ഫ​ർ​ലാ​ൻ​ഡ് ഹോ​ട്ട​ലി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. വാ​വ സു​രേ​ഷ് സ​ഞ്ച​രി​ച്ച കാ​ർ പോ​ത്ത​ൻ​കോ​ട് നി​ന്നും കാ​ട്ടാ​യി​ക്കോ​ണം ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ എ​തി​ർ ദി​ശ​യി​ൽ ടി​പ്പ​ർ ലോ​റി​യെ മ​റി​ക​ട​ന്ന് വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

നി​രീ​ക്ഷ​ണ​വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​ഞ്ഞു​വ​രു​ന്ന വാ​വ സു​രേ​ഷി​ന് ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി വി​ടാ​നാ​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.