ആ​ദി​വാ​സി പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ര​ണം: ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് റൂ​റ​ൽ എ​സ്പി
Tuesday, January 18, 2022 12:01 AM IST
പാ​ലോ​ട്: ഇ​ടി​ഞ്ഞാ​റി​ലെ ആ​ദി​വാ​സി ഊ​രു​ക​ളാ​യ വി​ട്ടി​ക്കാ​വ്, ഇ​യ്യ​ക്കോ​ട്, ഒ​രു പ​റ​ക​രി​ക്ക​കം എ​ന്നീ ആ​ദി​വാ​സി ഊ​രു​ക​ളി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത നാ​ല് പെ​ൺ​കു​ട്ടി​ക​ൾ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പി​ടി​കൂ​ടാ​നു​ള്ള പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നോ​ടൊ​പ്പം ആ​ദി​വാ​സി ഊ​രു​ക​ളി​ലെ ല​ഹ​രി മാ​ഫി​യ​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് റൂ​റ​ൽ എ​സ്പി ഡോ.​ദി​വ്യ വി. ​ഗോ​പി​നാ​ഥ് പ​റ​ഞ്ഞു.

കൂ​ടാ​തെ ഊ​രി​ന് പു​റ​ത്തു നി​ന്നു​ള്ള​വ​രു​ടെ അ​നാ​വ​ശ്യ​മാ​യ ക​ട​ന്നു​വ​ര​വ് നി​യ​ന്ത്രി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​കു​മെ​ന്നും എ​സ്പി പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം ശ​രി​യാ​യ വ​ഴി​യി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഇ​നി​യു​ള്ള പ്ര​തി​ക​ളെ​യും പി​ടി​കൂ​ടു​മെ​ന്നും എ​സ്പി പ​റ​ഞ്ഞു.

ഊ​രു​ക​ളി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നും വി​വി​ധ വ​കു​പ്പു​ക​ൾ ഏ​കോ​പി​പ്പി​ച്ചു ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ന​ട​ത്തു​മെ​ന്നും എ​സ്പി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​തി​നൊ​ന്നു മ​ണി​യോ​ടെ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള പോ​ലീ​സ് സം​ഘം ആ​ദ്യ​മെ​ത്തി​യ​ത് വി​ട്ടി​ക്കാ​വി​ലാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ ചെ​യ്ത പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ എ​സ്പി എ​ത്തി​യ​പ്പോ​ൾ മ​രി​ച്ച കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ൽ പോ​യ​തി​നാ​ൽ ഇ​വ​രെ കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സോ​ഫി തോ​മ​സ്, വാ​ർ​ഡ് മെ​മ്പ​ർ ഭാ​സു​രാം​ഗി, ആ​ദി​വാ​സി സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​രോ​ടൊ​പ്പം നി​ല​വി​ലെ വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു .തു​ട​ർ​ന്ന് ഇ​യ്യ​ക്കോ​ട് ആ​ദി​വാ​സി ഊ​രി​ൽ എ​ത്തി​യ എ​സ്പി യോ​ടും സം​ഘ​ത്തോ​ടും പെ​ൺ​കു​ട്ടി​ക​ൾ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തെ കു​റി​ച്ച് ഊ​രു​മൂ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ച്ചു. മെ​മ്പ​ർ ഷീ​ബാ ഷാ​ന​വാ​സ്, ഊ​രു​മൂ​പ്പ​ൻ ബാ​ല​കൃ​ഷ്ണ​ൻ കാ​ണി, ആ​ദി​വാ​സി ക്ഷേ​മ​സ​മി​തി നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഒ​രു പ​റ​ക​രി​ക്ക​കം ആ​ദി​വാ​സി ഊ​രി​ൽ എ​സ്പി എ​ത്തു​മെ​ന്ന് അ​റി​യി​ച്ചു വെ​ങ്കി​ലും എ​ത്തി​യി​ല്ല.
എ​സ്പി​യോ​ടൊ​പ്പം നെ​ടു​മ​ങ്ങാ​ട് എ​എ​സ്പി രാ​ജ് പ്ര​സാ​ദ്, പാ​ലോ​ട് സി​ഐ സി.​കെ. മ​നോ​ജ്, എ​സ്ഐ നി​സാ​റു​ദ്ദീ​ൻ, വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, എ​ക്സൈ​സ് വ​കു​പ്പ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രും ഉ​ണ്ടാ​യി​രു​ന്നു.