വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാത്രി നടത്തം
Tuesday, January 18, 2022 12:01 AM IST
നെ​ടു​മ​ങ്ങാ​ട്: സ്ത്രീ​ക​ൾ​ക്ക് ഏ​തു രാ​ത്രി​യി​ലും പൊ​തു​യി​ട​ത്തി​ലൂ​ടെ യ​ഥേ​ഷ്ടം സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യ​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു ഇ​ടം എ​ന്‍റെ​യും എ​ന്ന പേ​രി​ൽ നൈ​റ്റ് വാ​ക്ക് സം​ഘ​ടി​പ്പി​ച്ചു. ഐ​സി​ഡി​എ​സ് നെ​ടു​മ​ങ്ങാ​ട് അ​ഡീ​ഷ​ണ​ൽ സെ​ക്ട​റി​ൽ അ​രു​വി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ട​മ്പ​നാ​ട്, വെ​മ്പ​ന്നൂ​ർ വാ​ർ​ഡി​ലെ സം​യു​ക്ത ജാ​ഗ്ര​താ സ​മി​തി​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. രാ​ത്രി 10:30 യോ​ടെ അ​രു​വി​ക്ക​ര ഡാം ​സൈ​റ്റി​ൽ നി​ന്ന് മെ​ഴു​കു​തി​രി തെ​ളി​ച്ച് പ്ര​തി​ജ്ഞ ചെ​യ്ത​ശേ​ഷം വാ​ർ​ഡു​ക​ളി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് സ്ത്രീ​ക​ൾ ന​ട​ന്നു നീ​ങ്ങി.

പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് അം​ഗം ഷ​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ട​മ്പ​നാ​ട് വെ​മ്പ​ന്നൂ​ർ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ഷൈ​ല​ജ, മി​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.