വീ​ടി​നു സ​മീ​പം നിർത്തിയിട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ തീ​യി​ട്ടു ന​ശി​പ്പി​ച്ചു
Tuesday, January 18, 2022 12:02 AM IST
നെ​ടു​മ​ങ്ങാ​ട് : വീ​ടി​നു സ​മീ​പം സൂ​ക്ഷി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ തീ​യി​ട്ടു ന​ശി​പ്പി​ച്ചു. വെ​ള്ള​നാ​ടി​നു സ​മീ​പം വാ​ളി​യ​റ അ​നി​ത്ത് ഭ​വ​നി​ൽ സ​ന്തോ​ഷി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്ന​ര​യോ​ടെ സ്കൂ​ട്ട​റി​ൽ എ​ത്തി​യ ര​ണ്ടം​ഗ സം​ഘം തീ​യി​ട്ട് ന​ശി​പ്പി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ​യി​ൽ തീ ​പ​ട​രു​ന്ന​ത് ക​ണ്ട് വീ​ട്ടു​കാ​ർ ഓ​ടി എ​ത്തി​യ​പ്പോ​ൾ ര​ണ്ടു പേ​രും സ്കൂ​ട്ട​റി​ൽ ക​യ​റി സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. സ​ന്തോ​ഷ് ആ​ര്യ​നാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്തോ​ഷി​ന്‍റെ അ​യ​ൽ​വാ​സി​യാ​യ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്.