കെ​എ​സ്എ​ഫ്ഇ പ്ര​വാ​സി ഭ​ദ്ര​ത മൈ​ക്രോ സ്കീം ​ലോ​ൺ
Wednesday, January 19, 2022 12:14 AM IST
നെ​ടു​മ​ങ്ങാ​ട്: കെ​എ​സ്എ​ഫ്ഇ നെ​ടു​മ​ങ്ങാ​ട് ഈ​വ​നിം​ഗ് ശാ​ഖ​യി​ലെ​യി​ലെ ആ​ദ്യ പ്ര​വാ​സി ഭ​ദ്ര​ത മൈ​ക്രോ സ്കീം (​പി​ബി​എം​എ​സ്) ലോ​ൺ ബ്രാ​ഞ്ച് മാ​നേ​ജ​ർ പി. ​സു​രേ​ഷ്‌​കു​മാ​ർ നെ​ടു​മ​ങ്ങാ​ട് പ​ത്താം​ക​ല്ലി​ൽ ഷി​ബി​ന മ​ൻ​സി​ലി​ൽ എം. ​സ​ലീ​മി​ന് ന​ൽ​കി ശാ​ഖാ​ത​ല ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നാ​ട്ടി​ലേ​യ്ക്ക് തി​രി​കെ വ​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്താ​നും സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​നും 25 ശ​ത​മാ​നം സ​ബ്സി​ഡി​യോ​ട് കൂ​ടി ആ​റ് ശ​ത​മാ​നം പ​ലി​ശ​യ്ക്ക് ലോ​ൺ ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് പി​ബി​എം​എ​സ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ :9496005309.

ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

വെ​മ്പാ​യം:​തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ത​ല സ്വ​ദേ​ശ് മെ​ഗാ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. പ്രൈ​മ​റി ഹൈ​സ്കൂ​ൾ,ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ വി​വി​ധ ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്ന് വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജി​ല്ലാ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം കെ​പി​എ​സ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​സ​ലാ​ഹു​ദീ​ൻ നി​ർ​വ​ഹി​ച്ചു.