വെ​ള്ള​റ​ട വാ​ര്‍​ഡി​ല്‍ കാ​ര്‍​ഷി​ക വി​പ​ണി ആ​ഴ്ച്ച ​ച​ന്ത ആ​രം​ഭി​ച്ചു
Thursday, January 20, 2022 11:26 PM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ല്‍ വെ​ള്ള​റ​ട വാ​ര്‍​ഡി​ല്‍ കാ​ര്‍​ഷി​ക വി​പ​ണി ആ​ഴ്ച്ച ​ച​ന്ത ആ​രം​ഭി​ച്ചു. വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. രാജ്മോഹൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ള്ള​റ​ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍ മാ​നും വെ​ള്ള​റ​ട വെ​ള്ള​റ​ട വാ​ര്‍​ഡ് മെ​മ്പ​റു​മാ​യ കെ. ​ജി. മം​ഗ​ള്‍​ദാ​സ് ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. വെ​ള്ള​റ​ട കൃ​ഷി വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ എ​ഡി​എ​സ് പ്ര​തി​നി​ധി​ക​ള്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.