ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സ്: വി​മാ​ന​ത്താ​വ​ളം ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി
Thursday, January 20, 2022 11:26 PM IST
ക​ഴ​ക്കൂ​ട്ടം: ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​നെ​ത്തു​ട​ര്‍​ന്നു സ​സ്‌​പെ​ന്‍​ഡു ചെ​യ്യ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​ര​ത്തെ ചീ​ഫ് എ​യ​ര്‍​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ ഗി​രി മ​ധു​സൂ​ദ​ന​റാ​വു​വി​നെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി വി​ട്ടു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​മ്പി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നു വ്യ​വ​സ്ഥ​യോ​ടെ​യാ​ണ് ഹൈ​ക്കോ​ട​തി ബു​ധ​നാ​ഴ്ച പ്ര​തി​ക്കു ജാ​മ്യം അ​നു​വ​ദി​ച്ച​ത്. തു​ട​ര്‍​ന്നു ചോ​ദ്യം ചെ​യ്യ​ലി​നാ​യി ജ​നു​വ​രി 31 വ​രെ രാ​വി​ലെ ഒ​മ്പ​തി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നും ജാ​മ്യ ഉ​ത്ത​ര​വി​ലു​ണ്ട്. അ​റ​സ്റ്റു ചെ​യ്താ​ല്‍ ഒ​രു ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടും ത​ത്തു​ല്യ തു​ക​യ്ക്കു​ള്ള ര​ണ്ടാ​ള്‍ ജാ​മ്യ​വും വ്യ​വ​സ്ഥ ചെ​യ്ത് പ്ര​തി​യെ വി​ട​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച നി​ശ്ചി​സ​മ​യ​ത്തു​ത​ന്നെ റാ​വു തു​മ്പ പോ​ലീ​സ് സി​ഐ​ക്കു മു​മ്പി​ല്‍ ഹാ​ജ​രാ​യി. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കു​ക​യും ചെ​യ്ത​തി​നു​ശേ​ഷം റാ​വു​വി​നെ വി​ട്ടു.

വി​മാ​ന​ത്താ​വ​ളം ജീ​വ​ന​ക്കാ​രി​യെ ജ​നു​വ​രി നാ​ലി​ന് റാ​വു ത​ന്‍റെ ഫ്ലാ​റ്റി​ല്‍ വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. ഇ​യാ​ളെ ഉ​ദ്യോ​ഗ​ത്തി​ല്‍​നി​ന്നു സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​ട്ടു​ണ്ട്.