ഡെ​യി​ൽ വ്യൂ​വി​ൽ ഒ​രു​മ സ​ഹാ​യ പ​ദ്ധ​തി
Thursday, January 20, 2022 11:30 PM IST
നെ​ടു​മ​ങ്ങാ​ട് : വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​മൂ​ഹി​ക ബോ​ധം വ​ള​ർ​ത്തി​യെ​ടു​ത് നാ​ടി​ന് ന​ന്മ ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡെ​യി​ൽ വ്യൂ ​ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഡെ​യി​ൽ വ്യൂ ​കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ ഒ​രു​മ സ​ഹാ​യ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. ഒ​രു വി​ദ്യാ​ർ​ഥി ദി​വ​സം ഒ​രു രൂ​പ സ്വ​രൂ​പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഒ​രു​മ. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന സ​ഹാ​യം, വി​ധ​വ പെ​ൻ​ഷ​ൻ, മ​റ്റ് സ​ഹാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നു. മാ​സ​ത്തി​ൽ ഒ​രു ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​തി​ലൂ​ടെ നോ​ക്കി കാ​ണു​ന്ന​ത്.

ഒ​രു​മ പ​ദ്ധ​തി ഡെ​യി​ൽ വ്യൂ ​ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ഡി​പി​ൻ ദാ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​നോ​ജ്‌ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് ചെ​യ​ർ​മാ​ൻ ഡീ​ന ദാ​സ് പ്ര​സം​ഗി​ച്ചു. കോ​ള​ജ് എം​ഡി ഡോ. ​ഷൈ​ജു ഡേ​വി​ഡ് ആ​ൽ​ഫി സ്വാ​ഗ​ത​വും സെ​ക്ക​ൻ​ഡ് സെ​മ​സ്റ്റ​ർ ബി​ഫാം വി​ദ്യാ​ർ​ഥി ആ​സി​ഫ് മു​ഹ​മ്മ​ദ്‌ ന​ന്ദി​യും പ​റ​ഞ്ഞു.