നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ കോ​വി​ഡ് രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്നു
Thursday, January 20, 2022 11:31 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ ത​ഹ​സി​ല്‍​ദാ​ര്‍ ശോ​ഭ സ​തീ​ഷു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. 24ന് ​താ​ലൂ​ക്കി​ലെ വി​വി​ധ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സ് മേ​ധാ​വി​ക​ളു​മാ​യി ഓ​ണ്‍​ലൈ​ന്‍ മീ​റ്റിം​ഗി​നും 26ന് ​മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന യ​ജ്ഞ​ത്തി​നും തീ​രു​മാ​നി​ച്ചു.

പു​തി​യ വ​ര്‍​ഷം തു​ട​ക്ക​ത്തി​ല്‍ ഏ​റെ​ക്കു​റെ നി​യ​ന്ത്ര​ണാ​ധീ​ന​മാ​യി​രു​ന്ന അ​വ​സ്ഥ​യി​ല്‍ നി​ന്നാ​ണ് നൂ​റു പേ​ര്‍​ക്ക് വ​രെ ഒ​രു ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന ആ​ശ​ങ്കാ​ജ​ന​ക​മാ​യ നി​ല സം​ജാ​ത​മാ​യി​രി​ക്കു​ന്ന​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ര്‍ അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ചു. ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ന​ഗ​ര​സ​ഭ ഓ​ഫീ​സി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ന് ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 21 സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നെ​യ്യാ​റ്റി​ന്‍​ക​ര മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ മാ​ലി​ന്യ​പൂ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണു​ള്ള​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​യി​ല്‍ നി​ന്നും ബോ​ധ്യ​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. പൊ​തു​ജ​ന​ങ്ങ​ള്‍ വ​ന്നു​പോ​കു​ന്ന ഇ​ട​ങ്ങ​ള്‍ കോ​വി​ഡ് രോ​ഗ ഭീ​തി നി​ല​നി​ല്‍​ക്കു​ന്പോ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ മാ​ലി​ന്യം നി​റ​ഞ്ഞ് തു​ട​രു​ന്ന​ത് കൂ​ടു​ത​ല്‍ അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യി​ലേ​യ്ക്ക് ന​യി​ക്കും.

പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​മാ​സം 26ന് ​ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്താ​മെ​ന്ന് ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ അ​റി​യി​ച്ചു. ഇ​തി​നു മു​ന്നോ​ടി​യാ​യി മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ 21 സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ​യും മേ​ധാ​വി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഓ​ണ്‍​ലൈ​ന്‍ മീ​റ്റിം​ഗ് 24ന് ​ന​ട​ത്താ​മെ​ന്ന് ത​ഹ​സി​ല്‍​ദാ​ര്‍ നി​ര്‍​ദേ​ശി​ച്ചു. ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​നു ശേ​ഷം മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ വൃ​ത്തി​യോ​ടെും വെ​ടി​പ്പോ​ടും സൂ​ക്ഷി​ക്കേ​ണ്ട ബാ​ധ്യ​ത അ​വി​ടു​ത്തെ ഓ​ഫീ​സു​ക​ള്‍​ക്കു​ണ്ടെ​ന്നും ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​ണു​ന​ശീ​ക​ര​ണം,രോ​ഗ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണം എ​ന്നീ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ആ​വ​ശ്യാ​നു​സ​ര​ണം ന​ട​ത്തു​മെ​ന്നും സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചു. ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും സ​മി​തി ചെ​യ​ര്‍​മാ​നോ​ടൊ​പ്പം ത​ഹ​സി​ല്‍​ദാ​റു​മാ​യു​ള്ള ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.