ആ​ട് ഗ്രാ​മം വി​ജ​യ​ഗാ​ഥ​യു​മാ​യി അ​രു​വി​ക്ക​ര ഫാ​ർ​മേ​ഴ്‌​സ് ബാ​ങ്ക്
Friday, January 21, 2022 11:49 PM IST
നെ​ടു​മ​ങ്ങാ​ട്: കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ രം​ഗ​ത്തി​റ​ക്കി അ​രു​വി​ക്ക​ര ഫാ​ർ​മേ​ഴ്‌​സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ന​ട​പ്പി​ലാ​ക്കു​ന്ന ആ​ട് ഗ്രാ​മം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​വു​ന്നു. അ​ഞ്ച് കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളി​ൽ നി​ന്ന് ഓ​രോ വ​നി​താ അം​ഗ​ങ്ങ​ളെ വീ​തം ഉ​ൾ​പ്പെ​ടു​ത്തി രൂ​പീ​ക​രി​ച്ച ജെ​എ​ൽ​ജി ഗ്രൂ​പ്പു​ക​ൾ​ക്കാ​ണ് ആ​ട് ഗ്രാ​മ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​തി​ന​കം ആ​റ് ഗ്രൂ​പ്പു​ക​ൾ ആ​ടു ഗ്രാ​മ​ത്തി​നാ​യി രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്.

മു​ണ്ടേ​ല വാ​ർ​ഡി​ൽ പൊ​ട്ട​ച്ചി​റ സി​യോ​ൻ ജെ​എ​ൽ​ജി ഗ്രൂ​പ്പാ​ണ് ആ​ടു​വ​ള​ർ​ത്ത​ലി​ൽ പ​ഞ്ചാ​യ​ത്തി​ലെ മാ​തൃ​ക. ജെ​എ​ൽ​ജി ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് പൊ​ട്ട​ച്ചി​റ വീ​ണാ ഭ​വ​നി​ൽ ഉ​ഷ​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നാ​ണ് ആ​ട് ഫാം. ​ഭ​ർ​ത്താ​വ് സ​ജി​യും കു​ലി​പ്പ​ണി​ക​ഴി​ഞ്ഞ് ആ​ടു പ​രി​പാ​ല​ന​ത്തി​ൽ ഭാ​ര്യ​ക്കു കൈ​ത്താ​ങ്ങാ​കും. ബി​ന്ദു,സു​മ,സാ​ലി എ​ന്നി​വ​രാ​ണ് സി​യോ​ൺ ഗ്രൂ​പ്പി​ലെ മ​റ്റം​ഗ​ങ്ങ​ൾ.

ആ​ട്ടി​ൻ​കു​ട്ടി​ക​ൾ​ക്കും ആ​ട്ടി​ൻ​പാ​ലി​നും ന​ല്ല ഡി​മാ​ന്‍റു​ള്ള​തി​നാ​ൽ മി​ക​ച്ച വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ട്. മു​ട​ങ്ങാ​തെ എ​ല്ലാ​മാ​സ​വും ലോ​ൺ അ​ട​യ്ക്കു​വാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്നും എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും ലാ​ഭ വി​ഹി​തം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് ഉ​ഷ പ​റ​ഞ്ഞു.

ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് ഈ ​സം​ഘ​ത്തി​ന് വാ​യ്പ അ​നു​വ​ദി​ച്ച​ത്. ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളെ​പോ​ലെ ഒ​ത്തൊ​രു​മ​യോ​ടെ​യാ​ണ് ആ​ടു​പ​രി​പാ​ല​നം. കു​ട്ടി​ക​ള​ട​ക്കം 40 ഓ​ളം ആ​ടു​ക​ളെ വ​ള​ർ​ത്തു​ന്നു​ണ്ട്. പ്ര​ധാ​ന​മാ​യും മ​ല​ബാ​രി, ബീ​റ്റ​ൽ ഇ​ന​ത്തി​ൽ​പ്പെ​ട്ട ആ​ടു​ക​ളാ​ണു​ള്ള​ത്.​കു​ടും​ബ​ശ്രീ​ക്കാ​ർ ത​ന്നെ ക​റ​വ ന​ട​ത്തും. തീ​റ്റ ശേ​ഖ​ര​ണ​വും തൊ​ഴു​ത്ത് ശു​ചീ​ക​ര​ണ​വും കൂ​ട്ടാ​യി നി​റ​വേ​റ്റും.

സി​യോ​ൺ ഗ്രൂ​പ്പി​ന്‍റെ ആ​ട് ഗ്രാ​മം വി​ജ​യ​ക​ര​മാ​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച് ജെ​എ​ൽ​ജി ഗ്രൂ​പ്പു​ക​ളെ കൂ​ടി ആ​ടു​വ​ള​ർ​ത്ത​ൽ രം​ഗ​ത്ത് കൈ​പി​ടി​ച്ചി​റ​ക്കി​യ​തെ​ന്നും യൂ​ണി​റ്റു​ക​ൾ​ക്ക് 25 ല​ക്ഷം രൂ​പ ബാ​ങ്ക് വാ​യ്പ ന​ൽ​കി​യെ​ന്നും ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ർ.​രാ​ജ്മോ​ഹ​ൻ പ​റ​ഞ്ഞു.

അ​രു​വി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ എ​ഡി​എ​സി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യോ​ടു കു​ടി​യാ​ണ് വ​നി​ത​ക​ൾ ആ​ടു​കൃ​ഷി ന​ട​ത്തി വ​രു​ന്ന​ത്.