അ​മി​തവേ​ഗ​ത്തി​ൽ എ​ത്തി​യ കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലി​ടി​ച്ചു; ഒ​രാ​ൾ​ക്ക്‌ ഗു​രു​ത​ര പ​രി​ക്ക്
Saturday, January 22, 2022 11:21 PM IST
വെ​ഞ്ഞാ​റ​മൂ​ട്: അ​മി​ത വേ​ഗ​ത്തി​ൽ ഓ​ടി​ച്ച കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലി​ടി​ച്ചു ഒ​രാ​ൾ​ക്ക്‌ ഗു​രു​ത​ര പ​രി​ക്ക്. വെ​ഞ്ഞാ​റ​മൂ​ട് തൈ​ക്കാ​ട് സ​മ​ന്വ​യ ന​ഗ​റി​ൽ ഇ​ന്ന​ലെ രാ​ത്രി പ​ത്തു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും രോ​ഗി​യു​മാ​യി വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​ക്ക് വ​ന്ന കാ​ർ ഒ​തു​ക്കി ചാ​യ കു​ടി​ച്ചു നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ പി​ന്നാ​ലെ അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ദ​ത്തി​ൽ കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് ച​ക്ക​ക്കാ​ട് സ്വ​ദേ​ശി ആ​ദ​ർ​ശ് (27)ആ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും ഓ​യൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന രോ​ഗി​യാ​യ അ​രു​ൺ (22)നെ ​കൊ​ണ്ടു വ​ന്ന കാ​റി​ലാ​ണ് ആ​ദ​ർ​ശ് ഓ​ടി​ച്ചി​രു​ന്ന കാ​ർ ഇ​ടി​ച്ച​ത്. അ​രു​ണി​നെ പ​രി​ക്കു​ക​ളോ​ടെ ഓ​യൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ സ്ഥ​ല​ത്തെ​ത്തി​യ വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ ഫോ​ഴ്‌​സ് ആം​ബു​ല​ൻ​സി​ൽ എ​ത്തി​ച്ചു.

എ​ടി​ഒ ജോ​ർ​ജ്, ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ നി​സാ​ർ എ​ന്നി​വ​ർ അ​ട​ങ്ങി​യ ജീ​വ​ന​ക്കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. നി​സാ​ര പ​രി​ക്കേ​റ്റ ആ​ദ​ർ​ശി​നെ ഫ​യ​ർ ഫോ​ഴ്‌​സ് ജീ​വ​ന​ക്കാ​ർ ത​ന്നെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​യാ​ൾ ഇ​വ​രു​ടെ ക​ണ്ണുവെ​ട്ടി​ച്ചു മു​ങ്ങി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു .യ ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.