ഞാ​യ​റാ​ഴ്ച നി​യ​ന്ത്ര​ണം: പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ പോ​ലീ​സ്
Saturday, January 22, 2022 11:21 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ വാ​രാ​ന്ത്യ​നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ന​ഗ​ര​ത്തി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ൻ പോ​ലീ​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​പ​രി​ധി​യി​ൽ 65 ഇ​ട​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ര​ണ്ടു ത​ല​ത്തി​ലു​ള​ള സു​ര​ക്ഷ പ​രി​ശോ​ധ​ന സം​വി​ധാ​ന​മാ​ണ് ന​ഗ​ര​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​ത്. മേ​ഖ​ല ഒ​ന്നി​ൽ 38 ചെ​ക്കിം​ഗ് പോ​യി​ന്‍റു​ക​ളും മേ​ഖ​ല ര​ണ്ടി​ൽ 27 ചെ​ക്കിം​ഗ് പോ​യി​ന്‍റു​ക​ളു​മാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ന​ഗ​രാ​തി​ർ​ത്തി​യി​ൽ 18 സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് റോ​ഡ് അ​ട​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തി​നാ​യി കൂ​ടു​ത​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചു. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും മ​റ്റു സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നു​മാ​യി ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും എ​സ്എ​ച്ച്ഒ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു വീ​തം ജീ​പ്പ്, ബൈ​ക്ക് പ​ട്രോ​ളിം​ഗ് സം​ഘ​ങ്ങ​ളും നി​ര​ത്തി​ലു​ണ്ടാ​കും.

വാ​ഹ​ന​ങ്ങ​ൾ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മേ ക​ട​ത്തി വി​ടു​ക​യു​ള്ളൂ. അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്കും മ​റ്റു അ​വ​ശ്യ സ​ർ​വീ​സ് വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും മാ​ത്ര​മാ​ണ് ഇ​ള​വ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​വ​ർ ഒൗ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൈ​വ​ശം ക​രു​ത​ണം. ദീ​ർ​ഘ​ദൂ​ര ബ​സ്, ട്രെ​യി​ൻ, വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക് യാ​ത്രാ രേ​ഖ​ക​ൾ കാ​ണി​ച്ചു യാ​ത്ര ചെ​യ്യാം. രോ​ഗി​ക​ൾ, സ​ഹ​യാ​ത്രി​ക​ർ, വാ​ക്സി​ൻ എ​ടു​ക്കാ​ൻ പോ​കു​ന്ന​വ​ർ, പ​രീ​ക്ഷാ​ർ​ഥി​ക​ൾ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, അ​ടി​യ​ന്ത​ര വാ​ഹ​ന അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി പോ​കു​ന്ന വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ർ, 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കേ​ണ്ട വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, തു​ട​ങ്ങി​യ​വ​ർ​ക്ക് യാ​ത്ര അ​നു​വ​ദി​ക്കും. ഇ​വ​ർ ഐ​ഡി കാ​ർ​ഡും പ​രീ​ക്ഷാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റും കൈ​യി​ൽ ക​രു​ത​ണം. അ​നാ​വ​ശ്യ യാ​ത്ര ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ കേ​ര​ള എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി. ​സ്പ​ർ​ജ​ൻ​കു​മാ​ർ അ​റി​യി​ച്ചു.

മെ​ഡി​ക്ക​ൽ സ്റ്റോ​ർ, അ​വ​ശ്യ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്ര​മേ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കൂ. റ​സ്റ്റോ​റ​ന്‍റു​ക​ളും ബേ​ക്ക​റി​ക​ളും രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ ടേ​ക് എ​വേ, ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​ത്തി​ലും പ്ര​വ​ർ​ത്തി​ക്കാം. രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു​വ​രെ ഇ-​കൊ​മേ​ഴ്സ്, കൊ​റി​യ​ർ സ​ർ​വീ​സു​ക​ളും അ​നു​വ​ദി​ക്കും.​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തും. തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല​ത്തും, കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തു​മാ​യ ക​ട​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ഇ​വ പൂ​ട്ടി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ആ​വ​ശ്യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ തൊ​ട്ട​ടു​ത്ത ക​ട​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ണം.