പി. ​കു​ട്ട​ന്‍ സ്മാ​ര​ക വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന് 1.5 കോ​ടി ചെ​ല​വി​ല്‍ പു​തി​യ മ​ന്ദി​രം
Saturday, January 22, 2022 11:27 PM IST
വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ ഗ​വ.​യു​പി​എ​സ് വ​ള​പ്പി​നു​ള്ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന പി. ​കു​ട്ട​ന്‍ സ്മാ​ര​ക പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന് 1.5 കോ​ടി ചെ​ല​വി​ല്‍ ഹൈ​ടെ​ക് മ​ന്ദി​രം നി​ര്‍​മി​ക്കാ​ൻ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.​പ്രാ​ഥ​മി​ക ത​ലം മു​ത​ല്‍​ക്കേ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ശാ​സ്ത്രാ​ഭി​രു​ചി വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ര​ണ്ടു ദ​ശാ​ബ്ദ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​ണ് ഈ ​ഗ​വേ​ഷ​ണ​കേ​ന്ദ്രം.

അ​ധ്യാ​പ​ക​നാ​യി​രു​ന്ന പി ​കു​ട്ട​ന്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഘ​ട്ട​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​താ​ണ് ഈ ​പ്രാ​ഥ​മി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം. രാ​മ​ച​ന്ദ്ര​ന്‍, മു​രു​കേ​ശ​ന്‍ ആ​ശാ​രി, വി​ന്‍​സെ​ന്‍റ് ജോ​ണ്‍ തു​ട​ങ്ങി​യ റി​ട്ട. അ​ധ്യാ​പ​ക​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ കേ​ന്ദ്രം സം​സ്ഥാ​ന​ത്തു ത​ന്നെ ആ​ദ്യ​ത്തേ​താ​ണ്.

അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​യ ശാ​സ്ത്ര ഉ​പ​ക​ര​ണ​ങ്ങ​ള്‍, വി​ല​യേ​റി​യ ശാ​സ്ത്ര ഗ്ര​ന്ഥ​ങ്ങ​ള്‍, ദൂ​ര ദ​ര്‍​ശി​നി​യു​ള്‍​പ്പെ​ടെ​യു​ള്ള അ​പൂ​ര്‍​വ ശേ​ഖ​ര​ങ്ങ​ള്‍ തു​ട​ങ്ങി ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന ശാ​സ്ത്ര പ്ര​ദ​ര്‍​ശ​ന സാ​മ​ഗ്രി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ക​ല​വ​റ​യാ​ണ് ഗ​വേ​ഷ​ണ കേ​ന്ദ്രം. ശാ​സ്ത്രാ​ഭി​രു​ചി​യു​ള്ള ഒ​രു കൂ​ട്ടം അ​ധ്യാ​പ​ക​രു​ടെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ശാ​സ്ത്ര ഗ​വേ​ഷ​ണ കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ നി​ര്‍​വ​ഹ​ണ സ​മി​തി​യു​ടെ മേ​ല്‍ നോ​ട്ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​ത് . കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ആ​വ​ശ്യ​മാ​യി വ​ന്ന ഘ​ട്ട​ത്തി​ല്‍ സി. ​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് പു​തി​യ ഹൈ​ടെ​ക് മ​ന്ദി​ര​ത്തി​ന് 1.5 കോ​ടി അ​നു​വ​ദി​ച്ച​ത്. അ​ടു​ത്ത സ്‌​കൂ​ള്‍ വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ മ​ന്ദി​ര നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു.