ബോ​ണ​ക്കാ​ട്ട് പ​ശു​ക​ൾ​ക്ക് കു​ള​മ്പ് രോ​ഗം
Saturday, January 22, 2022 11:29 PM IST
വി​തു​ര: ബോ​ണ​ക്കാ​ട് പ​ശു​ക്ക​ൾ​ക്ക് കു​ള​മ്പു​രോ​ഗം. വി​തു​ര മൃ​ഗാ​ശു​പ​ത്രി​യി​ൽ അ​റി​യി​ച്ചെ​ങ്കി​ലും കൃ​ത്യ​സ​മ​യ​ത്ത് ഡോ​ക്ട​ർ എ​ത്തി​ല്ലെ​ന്ന് പ​രാ​തി. ര​ണ്ട് ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് ഒ​രു പ​ശു​കു​ട്ടി ച​ത്തി​രു​ന്നു. മി​ക്ക പ​ശു​ക​ൾ​ക്കും കാ​ലി​ൽ വൃ​ണം രൂ​പ​പ്പെ​ട്ടു.

പ​ശു​കു​ട്ടി ച​ത്തു​വീ​ണ വി​വ​രം നി​ര​വ​ധി ത​വ​ണ മൃ​ഗാ​ശു​പ​ത്രി​യി​ൽ അ​റി​യി​ച്ചെ​ങ്കി​ലും സ​മ​യ​ത്ത് ഡോ​ക്ട​ർ എ​ത്തി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പോ​ത്തു​ക​ളും പ​ശു​ക്ക​ളും ഉ​ൾ​പ്പെ​ടെ ഇ​വി​ടെ നൂ​റോ​ളം എ​ണ്ണ​മു​ണ്ട്. ഇ​തി​ൽ 46 എ​ണ്ണ​ത്തി​ന് കു​ള​മ്പു​രോ​ഗം പി​ടി​പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം സ്ര​വം എ​ടു​ത്തു പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു.

പ​ശു​ക​ളെ ബോ​ണ​ക്കാ​ട് നി​ന്നും പു​റ​ത്ത് വി​ടു​ന്നി​ല്ല. പി​ന്നെ എ​ങ്ങ​നെ കു​ള​മ്പ് രോ​ഗം പി​ടി​വെ​ട്ടു എ​ന്നാ​ണ് സം​ശ​യം. ഇ​വി​ടെ വ​ന​ത്തി​ൽ പോ​യും പ​ശു​ക്ക​ൾ മേ​യാ​റു​ണ്ട്. എ​ന്നാ​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ പ​ശു​ക​ൾ​ക്ക് കു​ത്തി​വ​യ്പ്പ് എ​ടു​ത്തു​വെ​ന്നും മ​റ്റു​ള​വ​യ്ക്ക് ഉ​ട​ൻ ത​ന്നെ പ​രി​ഹാ​രം കാ​ണു​മെ​ന്നും കു​ള​മ്പ് രോ​ഗ പ്ര​തി​രോ​ധ​വാ​ക്സി​ൻ കൃ​ത്യ​സ​മ​യ​ത്ത് എ​ടു​ക്കാ​ത്ത​താ​ണ് രോ​ഗ​ത്തി​ന് കാ​ര​ണ​മെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു.