നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ മെ​ത്രാ​നെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ വേ​ദ​നാ​ജ​ന​കം: കേ​ര​ള ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍
Sunday, January 23, 2022 11:26 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ന​ട​ന്‍ ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ​ധ്യ​ക്ഷ​നെ​തി​രെ​യു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര കേ​ര​ള ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍. ന​ട​ന്‍ ദി​ലീ​പു​മാ​യോ പ​റ​യ​പ്പെ​ടു​ന്ന ബാ​ല​ച​ന്ദ്ര​നു​മാ​യോ ബി​ഷ​പ്പി​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. ദി​ലീ​പി​ന്‍റെ ജാ​മ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​തൊ​രു​വി​ധ ഇ​ട​പെ​ട​ലു​ക​ളും ബി​ഷ​പ്പി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. രൂ​പ​താ​ധ്യ​ക്ഷ​നെ​തി​രെ ന​ട​ത്തു​ന്ന ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ളും അ​സ​ത്യ പ്ര​ചാ​ര​ണ​ങ്ങ​ളും വേ​ദ​നാ​ജ​ന​ക​വും അ​പ​ല​പ​നീ​യ​വു​മാ​ണ്. യാ​ഥാ​ര്‍​ഥ്യ​ങ്ങ​ളു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന​ത് വി​ശ്വാ​സി​ക​ളി​ല്‍ വ​ലി​യ ആ​ഘാ​ത​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

യാ​ഥാ​ര്‍​ഥ്യം മ​ന​സി​ലാ​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ല്‍ കേ​ര​ള ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ (കെ​എ​ല്‍​സി​എ) ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​ക​യും ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ്സ് ഹൗ​സി​ല്‍ ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ല്‍ രൂ​പ​താ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി. ​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജി. ​ക്രി​സ്തു​ദാ​സ്, മീ​ഡി​യ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​സ്റ്റി​ന്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ജി. ​നേ​ശ​യ്യ​ന്‍, കെ.​എ​ല്‍.​സി.​എ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ദാ​ന​ന്ദ​ന്‍, ഭാ​ര​വാ​ഹി​ക​ളാ​യ വി.​എ​സ് അ​രു​ണ്‍, ജ​സ്റ്റ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.