പ്ര​ധാ​ന ടൗണുകളി​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മി​ല്ലാ​തെ മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം
Tuesday, January 25, 2022 11:13 PM IST
പാ​റ​ശാ​ല: പാ​റ​ശാ​ല​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​ക​ൾ ഏ​റെ എ​ന്നാ​രോ​പ​ണം. പ്ര​ധാ​ന ടൗണുക​ളി​ൽ പോ​ലും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് പൊ​തു​ജ​ന​ത്തെ കാ​ര്യ​മാ​യി വ​ല​യ്ക്കു​ന്നു. പാ​റ​ശാ​ല കു​ട​പ്പ​ന​മൂ​ട് ഭാ​ഗ​ത്ത് പാ​ത​യു​ടെ ഒ​ന്നാം​ഘ​ട്ട ടാ​റിം​ഗ് ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ ഒ​ന്നു​മി​ല്ല.

പാ​റ​ശാ​ല ജം​ഗ്ഷ​ൻ മു​ത​ൽ റെ​യി​ൽ​വേ ക്രോ​സ്‌​വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ,ബ്ലോ​ക്ക് ഓ​ഫീ​സ്, സി​വി​ൽ​സ്റ്റേ​ഷ​ൻ സ​ബ് ട്ര​ഷ​റി തു​ട​ങ്ങി 90 ശ​ത​മാ​നം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​വി​ടെ വ​രു​ന്ന​വ​രു​ടെ വാ​ഹ​ന പാ​ർ​ക്കിം​ഗ് മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തോ​ടെ കീ​റാ​മു​ട്ടി​യാ​യി മാ​റി.

ജം​ഗ്ഷ​ൻ മു​ത​ൽ റെ​യി​ൽ​വേ ക്രോ​സ്‌​വ​രെ റോ​ഡി​ൽ ഒ​രു​വ​ശ​ത്തു ന​ട​പ്പാ​ത​യു​ണ്ടാ​യി​രു​ന്നു. ന​ട​പ്പാ​ത​യു​ടെ അ​ടി​യി​ൽ ഓ​ട​യും.

എ​ന്നാ​ൽ റോ​ഡി​ന്‍റെ ഉ​യ​രം കൂ​ടി​യ​തോ​ടു​കൂ​ടി ന​ട​പ്പാ​ത​യു​ടെ മു​ക​ൾ ഭാ​ഗം പൊ​ളി​ക്കു​ക​യും സ്ളാ​ബ് ഉ​യ​ർ​ത്താ​തെ മ​ണ്ണി​ട്ട് ന​ട​പ്പാ​ത ഉ​യ​ർ​ത്തി പ​ണി​യു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഓ​ട അ​ട​യു​ക​യാ​ണെ​ങ്കി​ൽ ന​ട​പ്പാ​ത പൊ​ളി​ച്ചു​മാ​റ്റി മ​ണ്ണ് മാ​റ്റി​യാ​ൽ മാ​ത്ര​മേ സ്ളാ​ബ് ഇ​ള​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ പ​ഴ​യ​റോ​ഡി​നു വീ​തി

കൂ​ടു​ത​ലാ​യി​രു​ന്ന​തി​നാ​ൽ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യാ​ലും മാ​റ്റു​വാ​ഹ​ന​ങ്ങ​ൾ​ക്കു യ​ഥേ​ഷ്ടം ക​ട​ന്നു പോ​കാ​മാ​യി​രു​ന്നു . എ​ന്നാ​ൽ മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം ഒ​ൻ​പ​തു മീ​റ്റ​റി​ൽ ഒ​തു​ക്കി വ​ശ​ങ്ങ​ൾ അ​ട​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലാ​യി പാ​ർ​ക്കിം​ഗ്. ഇ​തു​മൂ​ലം മാ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടേ​റെ​യാ​ണ്.

ഒ​ൻ​പ​തു മീ​റ്റ​ർ വീ​തി​യി​ൽ ടാ​റിം​ഗും വ​ശ​ങ്ങ​ളി​ൽ ഓ​ട​യും കൂ​ടാ​തെ ന​ട​പ്പാ​ത​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്രോ​ജ​ക്ട് ത​യാ​റാ​ക്കി​യ​ത്. ഒ​ന്നാം​ഘ​ട്ടം പ​ണി പാ​റ​ശാ​ല റെ​യി​ൽ​വേ​യ്ക്കു സ​മീ​പ​ത്തു​നി​ന്നും തു​ട​ങ്ങി​യ​പ്പോ​ൾ വ​ശ​ങ്ങ​ളി​ൽ ഓ​ട പ​ണി​തി​രു​ന്നു. എ​ന്നാ​ൽ അ​ര​കി​ലോ​മീ​റ്റ​ർ പോ​ലും പ​ണി​യു​ന്ന​തി​ന് മു​ന്നേ പു​റ​മ്പോ​ക്കു ഉ​ൾ​പ്പ​ടെ കൈ​യേ​റി വ​ച്ചി​രു​ന്ന​വ​ർ സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ വി​മു​ഖ​ത കാ​ണി​ച്ചു. തു​ട​ർ​ന്ന് പ​ണി ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ഓ​ട​യ്ക്കു​ള്ള സ്ഥ​ലം എ​ടു​ക്കാ​തെ രാ​ഷ്ട്രീ​യ സ്വ​ധീ​നം ഉ​പ​യോ​ഗി​ച്ച് ഓ​ട തോ​ന്നി​യ​തു​പോ​ലെ ആ​ക്കു​ക​യും സ്ഥ​ലം ഉ​ള്ളി​ട​ത്തു ഓ​ട​യും ന​ട​പ്പാ​ത​യും എ​ന്ന സ്ഥി​തി​യി​ലേ​ക്ക് മാ​റു​ക​യു​മാ​യി​രു​ന്നു.​

അ​ങ്ങ​നെ ര​ണ്ടു​വ​ശ​വും ഓ​ട എ​ന്ന​ത് മാ​റി​യെ​ന്നു മാ​ത്ര​മ​ല്ല പ​ല സ്ഥ​ല​ങ്ങ​ളി​ലും ഒ​രു വ​ശ​ത്തു​പോ​ലും ഓ​ട​യും ന​ട​പ്പാ​ത​യും ഇ​ല്ലാ​ത്ത സ്ഥി​തി​യും. പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ങ്കി​ലും പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.