എ. ​സ​തി​കു​മാ​റി​ന് രാ​ഷ്ട്ര​പ​തി​യു​ടെ വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ
Tuesday, January 25, 2022 11:13 PM IST
വി​തു​ര: വി​തു​ര അ​ഗ്നി ര​ക്ഷാ നി​ല​യ​ത്തി​ലെ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫി​സ​ർ എ. ​സ​തി​കു​മാ​റി​ന് രാ​ഷ്ട്ര​പ​തി​യു​ടെ വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ . 27 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നി​ട​യി​ൽ ഒ​ട്ടേ​റെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് സ​തി​കു​മാ​ർ മു​ഖ്യ​പ​ങ്കാ​ളി​യാ​യ​ത്. 2001ലെ ​അ​മ്പൂ​രി​യി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ, വി​വി​ധ വ​ർ​ഷ​ങ്ങ​ളി​ലെ ശ​ക്ത​മാ​യ മ​ഴ​യി​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ ന​ട​ത്തി​യ ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ല്ലാ​ത്തി​ലും സ​തി​കു​മാ​ർ സ​ജീ​വ​മാ​യി​രു​ന്നു. മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ഈ ​ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നെ തേ​ടി​യെ​ത്തി​യ​ത് 2015 ൽ ​മു​ഖ്യ​മ​ന്ത്രി​യു​ടെ സേ​നാ മെ​ഡ​ലും 2016ൽ ​രാ​ഷ്ട്ര​പ​തി​യു​ടെ സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ലും ആ​ണ്.

പ​ന​വൂ​ർ പ​ന​യ​മു​ട്ടം മ​ല​യ്ക്കോ​ണ​ത്ത് കി​ഴ​ക്കും​ക​ര പു​ത്ത​ൻ വീ​ട്ടി​ൽ അ​പ്പു​ക്കു​ട്ട​ൻ നാ​യ​രു​ടെ​യും ചെ​ല്ല​മ്മ അ​മ്മ​യു​ടെ​യും മ​ക​നാ​യ സ​തി​കു​മാ​ർ ആ​നാ​ട് മ​ണ്ഡ​പം​വി​ള മാ​ന​സ​ത്തി​ൽ ആ​ണ് താ​മ​സം. ഭാ​ര്യ: കെ. ​എ​സ്. സു​നി​ത കു​മാ​രി. മ​ക്ക​ൾ: എ​സ്. എ​സ്. ഭാ​ഗ്യ ല​ക്ഷ്മി, എ​സ്. എ​സ്. ഭ​വ്യ​ല​ക്ഷ്മി.