മു​ല്ലൂ​ർ ശാ​ന്ത​കു​മാ​രി വ​ധം: പ്ര​തി​ക​ൾ മു​ൻ​കൂ​ട്ടി പ​ദ്ധ​തി ത​യാ​റാ​ക്കി, വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ പ​ട്ടാ​ന്പി​യി​ലേ​ക്ക് ക​ട​ത്തി
Tuesday, January 25, 2022 11:13 PM IST
വി​ഴി​ഞ്ഞം: മു​ല്ലൂ​രി​ൽ ശാ​ന്ത​കു​മാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ മു​ൻ​കൂ​ട്ടി പ​ദ്ധ​തി ത​യാ​റാ​ക്കി​യ സം​ഘം വി​ല​പി​ടി​പ്പു​ള്ള രേ​ഖ​ക​ളും വ​സ്ത്ര​ങ്ങ​ളും നേ​ര​ത്തെ ത​നെ അ​ൽ​അ​മീ​ന്‍റെ വീ​ടാ​യ പാ​ല​ക്കാ​ട്ട് പ​ട്ടാ​മ്പി​യി​ലേ​ക്ക് ക​ട​ത്തി. തെ​ളി​വെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് രേ​ഖ​ക​ൾ ക​ട​ത്തി​യ കാ​ര്യം പ്ര​തി​ക​ൾ വെ​ളി​വാ​ക്കി​യ​ത്. റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡു​ക​ൾ, പാ​ൻ കാ​ർ​ഡ്, ബാ​ങ്ക് പാ​സ് ബു​ക്കു​ക​ൾ, റ​ഫീ​ക്ക​യു​ടെ പാ​സ്പോ​ർ​ട്ട്, മ​റ്റ് ആ​നു​കൂ​ല്യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ഴി​ഞ്ഞ ദി​വ​സം അ​ൽ​അ​മീ​നു​മാ​യി പാ​ല​ക്കാ​ട്ട് തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​യ വി​ഴി​ഞ്ഞം സി​ഐ പ്ര​ജീ​ഷ് ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ടു​ത്തു.

നേ​ര​ത്തെ ല​ക്ഷ​ദ്വീ​പ്, മാ​ലി​ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ തൊ​ഴി​ലെ​ടു​ത്തി​രു​ന്ന റ​ഫീ​ക്ക​യ്ക്ക് അ​വി​ട​ങ്ങ​ളി​ലും ബ​ന്ധ​മു​ള്ള​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ശാ​ന്ത​കു​മാ​രി​യെ വ​ക വ​രു​ത്തു​ന്ന​തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് അ​ൽ അ​മീ​ൻ മു​ഖാ​ന്തി​രം രേ​ഖ​ക​ളും വ​സ്ത്ര​ങ്ങ​ളും സം​ഘം ക​ട​ത്തി​യ​ത്. കൊ​ല​യ്ക്കു​ശേ​ഷം മു​ൻ​കൂ​ട്ടി​യു​ള്ള തീ​രു​മാ​ന​മ​നു​സ​രി​ച്ച് സ്വ​കാ​ര്യ ബ​സി​ൽ പാ​ല​ക്കാ​ട്ടേ​ക്ക് മു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്ന് പോ​ലീ​സ് ത​ന്ത്ര​പൂ​ർ​വം പി​ടി​കൂ​ടി​യ​ത്. ശാ​ന്ത​കു​മാ​രി​യു​ടെ കൊ​ല​പാതകവു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള തെ​ളി​വെ​ടു​പ്പും തൊ​ണ്ടി ശേ​ഖ​ര​ണ​വും ചോ​ദ്യം ചെ​യ്യ​ലും ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി.

കോ​ട​തി പ​ത്ത് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടെ​ങ്കി​ലും ഏ​ഴ് ദി​വ​സം കൊ​ണ്ട് തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ വി​ഴി​ഞ്ഞം പോ​ലീ​സ് പ്ര​തി​ക​ളെ ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

എ​ന്നാ​ൽ പ്ര​ധാ​ന പ്ര​തി​ക​ളി​ലൊ​രാ​ളാ​യ അ​ൽ​അ​മീ​ന് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ​യും വെ​ട്ടി​ലാ​ക്കി. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ നി​ര​വ​ധി പോ​ലീ​സു​കാ​ർ​ക്ക് ഇ​യാ​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടാ​യി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​ന് മു​ൻ​പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ൽ​അ​മീ​ന് പോ​സി​റ്റീ​വെ​ന്ന് അ​ധി​കൃ​ത​ർ സ്ഥി​രി​ക​രി​ച്ച​ത്. തു​ട​ർ​ന്ന് റ​ഫീ​ക്ക​യെ അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ലേ​ക്കും, അ​ൽ​അ​മീ​നേ​യും ഷ​ഫീ​ക്കി​നെ​യും കു​ഞ്ചാ​ലും​മൂ​ട്ടി​ലു​ള്ള സ​ബ് ജ​യി​ലി​ലേ​ക്കും മാ​റ്റി.

ഇ​നി പ​തി​നാ​ലു​കാ​രി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം ചെ​യ്യ​ലി​നാ​യി കോ​വ​ളം പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.

​തി​ങ്ക​ളാ​ഴ്ച​യോ​ടെ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി കോ​വ​ളം പോ​ലീ​സ് അ​റി​യി​ച്ചു. പ​തി​നാ​ല് ക​രി​യു​ടെ മ​ണ​ത്തെ​ക്കു​റി​ച്ചും അ​ഞ്ച് വ​ർ​ഷം മു​ൻ​പ് ക​ല്ലു​വെ​ട്ടാ​ൻ കു​ഴി​യി​ൽ ന​ട​ന്ന യു​വ​തി​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത​യു​ടെ കെ​ട്ട​ഴി​ക്കു​ന്ന​തി​നു​ള്ള ദൗ​ത്യ​വും കോ​വ​ളം പോ​ലീ​സി​ന്‍റെ ചു​മ​ത​ല​യി​ലാ​ണ്.

വി​ഴി​ഞ്ഞം പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ ന​ൽ​കി​യ മൊ​ഴി​ക​ള​ട​ങ്ങി​യ ഫ​യ​ലു​ക​ൾ കോ​വ​ളം പോ​ലീ​സി​ന് കൈ​മാ​റി. കോ​വ​ളം സി​ഐ വി. ​പ്രൈ​ജു​വി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. നി​ല​വി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സി​ഐ ഉ​ട​ൻ തി​രി​ച്ചെ​ത്തും.