ക​ഴ​ക്കൂ​ട്ടം മ​രി​യ​ൻ ആ​ർ​ക്കി​ടെ​ക്ച​ർ കോ​ള​ജി​ന് അ​ഞ്ചു റാ​ങ്കു​ക​ൾ
Thursday, January 27, 2022 11:11 PM IST
തി​രു​വ​ന​ന്ത​പു​രം: ബി ​ആ​ർ​ക്ക് പ​രീ​ക്ഷ​യി​ൽ കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ ഒ​ന്നും മൂ​ന്നും റാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ സ്ഥാ​പ​ന​മാ​യ മ​രി​യ​ൻ കോ​ള​ജ് ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ ആ​ൻ​ഡ് പ്ലാ​നിം​ഗി​ന് മി​ക​ച്ച നേ​ട്ടം. അ​മ്മു പ്ര​ദീ​പ്കു​മാ​ർ ഒ​ന്നാം റാ​ങ്കും മൂ​ന്നാം റാ​ങ്ക് എ.​പി.​അ​പ​ർ​ണ​യും അ​ഞ്ചാം റാ​ങ്ക് വി​നി​ല വി​ൻ​സ​ന്‍റും എ​ട്ടാം റാ​ങ്ക് അ​ഞ്ജ​ന മേ​രി ജേ​ക്ക​ബും പ​ത്താം റാ​ങ്ക് ജാ​സ്മി​ൻ അ​ന്ന മാ​ക്സ്‌വെല്ലും ക​ര​സ്ഥ​മാ​ക്കി.

അപേക്ഷ ക്ഷണിച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ , സ്റ്റാ​ഫ് ന​ഴ്സ്, ഡാ​റ്റ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍, ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ്യ​ന്‍, ലാ​ബ് അ​സി​സ്റ്റ​ന്‍റ് എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. കോ​വി​ഡ് ബ്രി​ഗേ​ഡ് മു​ഖാ​ന്തി​രം ജോ​ലി ചെ​യ്ത​വ​ര്‍ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ല്‍ മ​തി.

താ​ത്പ​ര്യ​മു​ള്ള​വ​ര്‍ www.dmohtrivandrm.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന ഗൂ​ഗ്ള്‍ ഫോ​മി​ല്‍ 30 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്‍​പാ​യി വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​പ്ലോ​ഡ് ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.