പൊ​തു ഇ​ട ശു​ചി​ത്വ യ​ജ്ഞ​ത്തി​ന് തു​ട​ക്ക​മാ​യി
Thursday, January 27, 2022 11:11 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​രം ആ​രോ​ഗ്യ സു​ര​ക്ഷി​ത ന​ഗ​രം എ​ന്ന സ​ന്ദേ​ശ​വു​മാ​യി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു ഇ​ട ശു​ചി​ത്വ യ​ജ്ഞ​ത്തി​ന് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ തു​ട​ക്കം കു​റി​ച്ചു.

മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ന​ട​ന്ന ക​ര്‍​മ​പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ്മോ​ഹ​ന​ന്‍ നി​ർ​വ​ഹി​ച്ചു.

ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്രി​യാ സു​രേ​ഷ്, നെ​യ്യാ​റ്റി​ൻ​ക​ര ത​ഹ​സി​ൽ​ദാ​ർ ശോ​ഭ സ​തീ​ഷ്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ആ​ർ. മ​ണി​ക​ണ്ഠ​ന്‍, ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജീ​വ​ന​ക്കാ​ര്‍, ഹ​രി​ത ക​ർ​മ്മ​സേ​ന അം​ഗ​ങ്ങ​ൾ, അ​മാ​സ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.