ത​രി​ശ് കി​ട​ന്ന 25 ഏ​ക്ക​റി​ല്‍ നെ​ല്‍​ക്കൃ​ഷി​യി​റ​ക്കു​ന്നു
Thursday, January 27, 2022 11:11 PM IST
നേ​മം : വെ​ള്ളാ​യ​ണി​യി​ലെ പ​ണ്ടാ​ര​ക്ക​രി പാ​ട​ത്ത് കാ​ല്‍ നൂ​റ്റാ​ണ്ടാ​യി ത​രി​ശ് കി​ട​ന്ന ഇ​രു​പ്പ​ത്തി​യ​ഞ്ച് ഏ​ക്ക​റി​ല്‍ ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്തും കൃ​ഷി​വ​കു​പ്പും പാ​ട​ശേ​ഖ​ര​സ​മി​തി​യും ചേ​ര്‍​ന്ന് നെ​ല്‍​ക്കൃ​ഷി പു​ന​ര​രാം​ഭി​ക്കു​ന്നു. നെ​ൽ​ക്കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് നി​ല​മൊ​രു​ക്കു​ന്ന പ​ണി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.

നൂ​റ് ദി​വ​സ​ത്തി​ന​കം വി​ള​വെ​ടു​ക്കാ​വു​ന്ന മ​നു​ര​ത്ന എ​ന്ന വി​ത്തി​ന​മാ​ണ് കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നി​ല​മൊ​രു​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ല്ലി​യു​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്തു​കൃ​ഷ്ണ നി​ര്‍​വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്രീ​ത​റാ​ണി, വാ​ര്‍​ഡം​ഗ​ങ്ങ​ളാ​യ സു​മോ​ദ്, സോ​മ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, ക​ല്ലി​യൂ​ര്‍ കൃ​ഷി ഓ​ഫീ​സ​ര്‍ സ്വ​പ്ന, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ ഗോ​പു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജ​യ​കു​മാ​ര്‍, പാ​ട​ശേ​ഖ​ര​സ​മി​തി ക​ണ്‍​വീ​ന​ര്‍ ബാ​ലാ​ജി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് മി​നി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.