നാഷണൽ അസോസിയേഷൻ ഫോർ ദി ബ്ലൈൻഡിനു പുതിയ മന്ദിരം
Thursday, January 27, 2022 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ദി ​ബ്ലൈ​ൻ​ഡി​ന്‍റെ പു​തി​യ മ​ന്ദി​രം വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​സി. സാ​മു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ഫ്രാ​ങ്ക് തോ​മ​സ്, അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​ണ്‍ കു​ര്യ​ൻ, ഓ​ണ​റ​റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സി ജോ​സ​ഫ് പു​ല്ലാ​ങ്കു​ളം, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജൂ​ബി​ലി ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​ജെ. ജ​യ​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഫി​ലി​പ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എ.​പി. ജ​ല​ജ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ദി​വം​ഗ​ത​നാ​യ ആ​ർ​ച്ച് ബി​ഷ​പ് ബ​ന​ഡി​ക്ട് മാ​ർ ഗ്രി​ഗോ​റി​യോ​സി​ന്‍റെ പ്ര​ചോ​ദ​ന​ത്താ​ൽ പ​ട്ടം പ്ലാ​മൂ​ട്ടി​ലെ മ​ഞ്ചാ​ടി​വി​ള​യി​ൽ 1962 ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ദി ​ബ്ലൈ​ൻ​ഡി​ലൂ​ടെ ക​ഴി​ഞ്ഞ ആ​റു പ​തി​റ്റാ​ണ്ടോ​ള​മാ​യി അ​ര​ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടു​ണ്ട്.

ക​ണ്ണു പ​രി​ശോ​ധ​നാ ക്യാ​ന്പു​ക​ൾ, കാ​റ്റ​റാ​ക്സ് ശ​സ്ത്ര​ക്രി​യ​ക​ൾ, കോ​ർ​ണി​യ ട്രാ​ൻ​സ്പ്ലാ​ന്‍റോ​ഷ​ൻ, ക​ണ്ണ​ട​വി​ത​ര​ണം എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന​തി​നൊ​പ്പം, ഫ​ർ​ണി​ച്ച​ർ റീ​ക്യാ​നിം​ഗ്, മെ​ഴു​കു​തി​രി നി​ർ​മാ​ണം, ക​വ​ർ നി​ർ​മാ​ണം, ലോ​ഷ​ൻ നി​ർ​മാ​ണം, ബ്രെ​യി​ൽ റീ​ഡിം​ഗ്, ബ്രെ​യി​ൽ റൈ​റ്റിം​ഗ് എ​ന്നി​വ​യി​ൽ പ​രി​ശീ​ല​ന​വും ന​ൽ​കി വ​രു​ന്നു​ണ്ട്.

ഉ​ദാ​ര​മ​തി​ക​ളി​ൽ നി​ന്നു​ള്ള സം​ഭാ​വ​ന​ക​ൾ കൊ​ണ്ടാ​ണ് ഒ​രു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് മൂ​വാ​യി​രം ച​തു​ര​ശ്ര​യ​ടി​യു​ള്ള മ​ന്ദി​രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ, ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ഡ​യ​റ​ക്ട​ർ ഫ്രാ​ങ്ക് തോ​മ​സ്, ചി​ക്കാ​ഗോ​യി​ലെ കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് എ​ന്നി​വ​രാ​ണ് സം​ഘ​ട​ന​യു​ടെ ഇ​പ്പോ​ഴ​ത്തെ ര​ക്ഷാ​ധി​കാ​രി​ക​ൾ.