തി​രു​വ​ന​ന്ത​പു​രം ഒൗ​ട്ട​ർ റിം​ഗ് റോ​ഡി​ന് കേ​ന്ദ്ര അം​ഗീ​കാ​രം
Thursday, January 27, 2022 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ഒൗ​ട്ട​ർ റിം​ഗ് റോ​ഡ് പ​ദ്ധ​തി​ക്ക് കേ​ന്ദ്ര അം​ഗീ​കാ​രം ല​ഭി​ച്ചു. ഭാ​ര​ത് മാ​ല പ​രി​യോ​ജ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒൗ​ട്ട​ർ റിം​ഗ് റോ​ഡ് പ്ര​വൃ​ത്തി ന​ട​ത്താ​ൻ കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു. സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലി​ന്‍റെ അ​ന്പ​ത് ശ​ത​മാ​നം തു​ക​യും സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് വ​ഹി​ക്കു​ക.

സ്റ്റേ​റ്റ് ജി​എ​സ്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കാ​മെ​ന്നും സം​സ്ഥാ​നം അ​റി​യി​ച്ചി​രു​ന്നു. പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി​യെ കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ചു​മ​ത​ല​പ്പെ​ടു​ത്തി.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ഗം പ​ക​രു​ന്ന​താ​ണ് തി​രു​വ​ന്ത​പു​രം ഒൗ​ട്ട​ർ റിം​ഗ്റോ​ഡി​നു​ള്ള കേ​ന്ദ്ര അം​ഗീ​കാ​ര​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് വ്യ​ക്ത​മാ​ക്കി.

പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി ആ​രം​ഭി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​മാ​യി യോ​ജി​ച്ച് ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി​ക്ക് എ​ല്ലാ സ​ഹാ​യ​വും സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കും. ഒൗ​ട്ട​ർ റിം​ഗ് റോ​ഡി​ന് അം​ഗീ​കാ​രം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ , കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​വു​മാ​യി നി​ര​ന്ത​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു. ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ യോ​ഗ​ത്തി​ലും ഇ​ത് പ്ര​ധാ​ന അ​ജ​ണ്ട ആ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.