കോ​ഴി​ക്ക​ട​ ജീ​വ​ന​ക്കാ​ര​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ പിടിയിൽ
Thursday, January 27, 2022 11:17 PM IST
പേ​രൂ​ര്‍​ക്ക​ട: കോ​ഴി​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ര​ക്കാ​മ​ണ്ഡ​പം സ്വ​ദേ​ശി​ക​ളാ​യ നൈ​സ് (25), രാ​ഹു​ൽ​ഖാ​ൻ(​ലാ​ലു ,25) എ​ന്നി​വ​രെ​യാ​ണ് ഫോ​ര്‍​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ കി​ള്ളി​പ്പാ​ല​ത്തെ ചി​ക്ക​ൻ സ്റ്റാ​ൾ ജീ​വ​ന​ക്കാ​ര​നാ​യ ക​രി​മ​ഠം സ്വ​ദേ​ശി നി​യാ​സി​നെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.​ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ഫോ​ര്‍​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്.​ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​ര്‍​ട്ട് സി​ഐ രാ​കേ​ഷ്, ക​ര​മ​ന സി​ഐ അ​നീ​ഷ്, ത​മ്പാ​നൂ​ർ സി​ഐ സ​നോ​ജ്, എ​സ്ഐ ദി​നേ​ശ് പോ​ലീ​സു​കാ​രാ​യ വി​നോ​ദ്, പ്ര​ബ​ൽ​കു​മാ​ർ, അ​നു​രാ​ഗ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് വ​ള്ള​ക്ക​ട​വ് ഭാ​ഗ​ത്തു നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക്, ആ​ക്ര​മ​ണ​ത്തി​നു​പ​യോ​ഗി​ച്ച വാ​ൾ എ​ന്നി​വ ക​ണ്ടെ​ത്തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.