കാ​ഞ്ഞി​രം​കു​ളം മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Saturday, January 29, 2022 1:25 AM IST
വി​ഴി​ഞ്ഞം : കാ​ഞ്ഞി​രം​കു​ളം മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ കൈ​ഞ​ര​മ്പ് മു​റി​ച്ച​ശേ​ഷം തു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ഞ്ഞി​രം​കു​ളം മാ​വി​ള വീ​ട്ടി​ൽ കു​ഞ്ഞു​കൃ​ഷ്ണ​ൻ നാ​ടാ​രു​ടെ സ​ഹോ​ദ​ര പു​ത്ര​നും പ​രേ​ത​രാ​യ രാ​ഘ​വ​ൻ നാ​ടാ​രു​ടെ​യും ക​മ​ലാ​ഭാ​യി​യു​ടെ​യും മ​ക​നും മു​ൻ മ​ന്ത്രി എം.​ആ​ർ.​ര​ഘു​ച​ന്ദ്ര ബാ​ലി​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ എം. ​ആ​ർ. രാ​ജ​ഗു​രു​ബാ​ലി​നെ (75 ) യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ കാ​ഞ്ഞി​രം​കു​ളം ജം​ഗ്ഷ​ന് സ​മീ​പം യു​വ​ജ​ന സം​ഘം ലൈ​ബ്ര​റി ഹാ​ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

വ്യാ​ഴാ​ഴ്ച്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് നി​ഗ​മ​നം. ര​ണ്ടു​നി​ല കെ​ട്ടി​ട​ത്തി​ൽ താ​ഴ​ത്തെ ലൈ​ബ്ര​റി ഹാ​ളി​ലാ​ണ് തൂ​ങ്ങി​യ നി​ല​യി​ൽ രാ​ജ​ഗു​രു ബാ​ലി​നെ ക​ണ്ട​ത്. കൈ ​ഞ​ര​മ്പ് മു​റി​ച്ച് ത​റ​യി​ൽ ര​ക്തം ത​ളം കെ​ട്ടി​കി​ട​ന്നി​രു​ന്നു.​എ​ന്നാ​ൽ ഇ​വി​ടെ നി​ന്നും കു​റ​ച്ച് മാ​റി​യാ​ണ് തൂ​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. ഒ​ഴാ​ഴ്ച്ച​യാ​യി കൊ​വി​ഡ് പോ​സീ​റ്റീ​വ് ആ​യി പു​റ​ത്തി​റ​ങ്ങാ​തെ ഇ​തി​ന​ക​ത്താ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ടെ​സ്റ്റ് ന​ട​ത്തി നെ​ഗീ​റ്റീ​വ് ആ​യ​തി​ന്‍റെ പ്രി​ന്‍റും ചു​മ​രി​ൽ പ​തി​ച്ചി​രു​ന്നു. കൂ​ടാ​തെ മ​ര​ണ കു​റി​പ്പും എ​ഴു​തി​വ​ച്ചി​രു​ന്നു.

ര​ണ്ടു ദി​വ​സം മു​മ്പ് ഒ​രു കു​റി​പ്പ് ര​ജി​സ്ട്രേ​ഡ് ആ​യി കാ​ഞ്ഞി​രം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് അ​യ​ച്ചി​രു​ന്നു. ഇ​തും ക​ഴി​ഞ്ഞ ദി​വ​സം കി​ട്ടി​യ​താ​യി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. അ​വി​വാ​ഹി​ത​നാ​യ ഇ​ദ്ദേ​ഹം എ​ട്ട് വ​ർ​ഷ​മാ​യി ഈ ​ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​ലാ​ണ് താ​മ​സി​ച്ച് വ​രു​ന്ന​ത്. ഇ​വി​ടെ സ​ഹാ​യ​ത്തി​ന് എ​ത്തു​ന്ന ദീ​പു​വാ​ണ് രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ട​ത്. കു​ടും​ബ സ്വ​ത്തി​നെ ചൊ​ല്ലി സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി അ​ക​ന്ന് ക​ഴി​ഞ്ഞി​രു​ന്ന രാ​ജ​ഗു​രു ബാ​ൽ ര​ണ്ടു ത​വ​ണ കാ​ഞ്ഞി​രം​കു​ളം, മാ​വി​ള വാ​ർ​ഡു​ക​ളി​ൽ നി​ന്നും മെ​മ്പ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. 1998 മു​ത​ൽ 2000 വ​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും വ​ഹി​ച്ചു. കാ​ഞ്ഞി​രം​കു​ളം യു​വ​ജ​ന സം​ഘം ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഫാ​മി​ലി ക്ല​ബി​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും നി​ല​വി​ൽ ര​ക്ഷാ​ധി​കാ​രി​യു​മാ​ണ്.

മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് ടെ​സ്റ്റി​നും പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നും ശേ​ഷം തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ 10ന് ​മാ​വി​ള വീ​ട്ടി​ൽ സം​സ്കാ​രം. സോ​മ​ല​ത, സ​ൽ സു​ധ, സു​ചി​ത്ര, സം​ജി​താ, എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.​ക​ഞ്ഞി​രം​കു​ളം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.