വി​ജ്ഞാ​പ​നം മ​ല​യാ​ള​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ശേ​ഷ​മേ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​വൂ: ഹൈ​ക്കോ​ട​തി
Sunday, May 15, 2022 11:18 PM IST
തി​രു​വ​ന​ത​പു​രം: വി​ജ്ഞാ​പ​ന​ത്തി​ന്‍റെ ക​ര​ടു മ​ല​യാ​ള​ത്തി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി മ​തി​യാ​യ സ​മ​യ​പ​രി​ധി ന​ൽ​കി​യ ശേ​ഷ​മേ നെ​യ്യാ​ർ-​പേ​പ്പാ​റ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​നു ചു​റ്റും പ​രി​സ്ഥി​തി സം​വേ​ദ​ക മേ​ഖ​ല നി​ശ്ച​യി​ച്ചു നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​വൂ​വെ​ന്നു ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ച ക​ര​ടു വി​ജ്ഞാ​പ​നം മ​ല​യാ​ള​ത്തി​ൽ ത​ർ​ജ​മ ചെ​യ്ത് പ്ര​സി​ദ്ധീ​ക​രി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് എ​തി​ർ​പ്പ് അ​റി​യി​ക്കാ​ൻ 60 ദി​വ​സം കൂ​ടി ന​ൽ​കി​യ ശേ​ഷ​മേ തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​കാ​വൂ​വെ​ന്നു ജ​സ്റ്റീ​സ് വി.​ജി. അ​രു​ണും പി.​ജി. അ​ജി​ത്ത് കു​മാ​റും ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച് ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.
പ​രി​സ്ഥി​തി ദു​ർ​ബ​ല മേ​ഖ​ല സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം മ​ല​യാ​ള​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് എ​തി​ർ​പ്പ് അ​റി​യി​ക്കാ​ൻ 60 ദി​വ​സം സ​മ​യ​പ​രി​ധി ന​ൽ​കി​യ ശേ​ഷ​മേ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​വൂ എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കി​ഫ) ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് വി​ധി. പ​രി​സ്ഥി​തി ദു​ർ​ബ​ല മേ​ഖ​ലാ സം​ബ​ന്ധി​ച്ച ക​ര​ട് വി​ജ്ഞാ​പ​നം കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ മാ​ർ​ച്ച് 25നു ​പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​നെ എ​തി​ർ​ത്തു അ​ഭി​പ്രാ​യം രേ​ഖ​പെ​ടു​ത്താ​നു​ള്ള സ​മ​യ പ​രി​ധി ഈ ​മാ​സം 25ന് ​അ​വ​സാ​നി​ക്കു​ക​യാ​ണ്.​അ​ന്പൂ​രി, ക​ള്ളി​ക്കാ​ട്, കാ​ട്ടാ​ക്ക​ട, വി​തു​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ​യും കാ​ർ​ഷി​ക​വൃ​ത്തി​യെ​യും ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യി​ൽ ആ​ഴ്ത്തു​ന്ന ന​ട​പ​ടി​യാ​യി​രി​ക്കും ഭാ​വി​യി​ൽ ഉ​ണ്ടാ​കു​ക. മു​ൻ​പ് പ​രി​സ്ഥി​തി സം​വേ​ദ​ക മേ​ഖ​ല​യാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി​ഭൂ​മി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​ന്ന​തു കൊ​ണ്ടു അ​ഭ​യാ​ർ​ഥി​ക​ളെ പോ​ലെ അ​വി​ടെ നി​ന്നും പ​ലാ​യ​നം ചെ​യ്യേ​ണ്ടി വ​രു​ന്ന​ത് വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണു കി​ഫ​യു​ടെ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.
ഗൂ​ഡ​ല്ലൂ​ർ-​നീ​ല​ഗി​രി മേ​ഖ​ല ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ഇ​തി​ന്‍റെ അ​പ​ക​ടം മ​ന​സി​ലാ​കാ​തെ​യി​രി​ക്കാ​നാ​ണ് ക​ര​ട് വി​ജ്ഞാ​പ​നം മ​ല​യാ​ള​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ മ​നഃ​പൂ​ർ​വം അ​ധി​കൃ​ത​ർ ഒ​ഴി​ഞ്ഞു മാ​റു​ന്ന​തെ​ന്നു​മു​ള്ള കി​ഫ​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണു കോ​ട​തി ഉ​ത്ത​ര​വ്.