ബി​ജെ​പി സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി
Sunday, May 15, 2022 11:22 PM IST
കാ​ട്ടാ​ക്ക​ട : കേ​ര​ള​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന എ​യിം​സ് നെ​യ്യാ​ർ​ഡാം നെ​ട്ടു​കാ​ൽ​ത്തേ​രി​യി​ലെ സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. എ​യിം​സ് സ്ഥാ​പ​ന​ത്തി​നാ​യി മു​ൻ​പ് സ​ർ​ക്കാ​ർ ചൂ​ണ്ടി കാ​ണി​ച്ചി​രു​ന്ന സ്ഥ​ല​മാ​ണ് നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന ജ​യി​ൽ പ​രി​സ​രം. എ​ന്നാ​ൽ അ​തി​നെ അ​വ​ഗ​ണി​ച്ച് കാ​സ​ർ​ഗോ​ട്ടോ​യ്ക്ക് മാ​റ്റാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി.
സം​സ്ഥാ​ന സ​മി​തി​യം​ഗം എ​രു​ത്താ​വൂ​ർ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ക​ള്ളി​ക്കാ​ട് രാ​ധാ​കൃ​ഷ്ണ​ൻ, ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ന്ത ശ്രീ​കു​മാ​ർ, ക​ള്ളി​ക്കാ​ട് ദി​ലീ​പ്, മൈ​ല​ക്ക​ര വി​ജ​യ​ൻ, മൈ​ല​ച്ച​ൽ രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 2014 ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പി​എം​എ​സ്എ​സ് വൈ ​പ​ദ്ധ​തി പ്ര​കാ​രം രാ​ജ്യ​ത്ത് 15 എ​യിം​സ് സ്ഥാ​പി​ക്കാ​ൻ നി​ർ​ദ്ദേ​ശം വ​ന്ന​ത്.
അ​ന്ന​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ​വ​ർ​ധ​നെ ശ​ശി​ത​രൂ​ർ എം​പി നേ​രി​ൽ ക​ണ്ട് എ​യിം​സി​നാ​യി നെ​ട്ടു​കാ​ൽ​ത്തേ​രി​യി​ൽ സ്ഥ​ല​മു​ണ്ടെ​ന്ന് കാ​ട്ടി നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദ​ഗ്ധ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും നെ​ട്ടു​കാ​ൽ​ത്തേ​രി​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.തു​ട​ർ​ന്നാ​ണ് എ​യിം​സ് മാ​റ്റാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.