മ​ൺ​റോ​ത്തു​രു​ത്തി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ടൂ​റി​സം യാ​ത്ര തു​ട​ങ്ങി
Sunday, May 15, 2022 11:22 PM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട​നി​ന്നും കൊ​ല്ലം മ​ൺ​റോ​ത്തു​രു​ത്തി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബ​ജ​റ്റ് ടൂ​റി​സം യാ​ത്ര തു​ട​ങ്ങി. ആ​ദ്യ യാ​ത്ര ജി.​സ്റ്റീ​ഫ​ൻ എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.​രാ​വി​ലെ ആ​റി​ന് കാ​ട്ടാ​ക്ക​ട​യി​ൽ​നി​ന്നും തി​രി​ച്ച് കൊ​ല്ലം ട്ട​ണം, സാ​മ്പ്രാ​ണി​ക്കോ​ടി, ക​ട​പ്പു​റം എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് രാ​ത്രി 9.30ന് ​തി​രി​ച്ചെ​ത്തും വി​ധ​മാ​ണ് യാ​ത്ര. 750 രൂ​പ​യാ​ണ് ചാ​ർ​ജ്. 40 പേ​രു​ടെ ബു​ക്കിം​ഗ് ഉ​ണ്ടെ​ങ്കി​ൽ ഒ​രു യാ​ത്ര ഒ​രു​ക്കും.​കെ​എ​സ്ആ​ർ​ടി​സി​യു​ടെ സൈ​റ്റി​ലും കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ലും യാ​ത്ര​ക്കാ​ർ​ക്ക് വി​നോ​ദ​യാ​ത്ര ബു​ക്ക് ചെ​യ്യാ​ൻ സം​വി​ധാ​ന​മു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ യാ​ത്ര ഒ​രു​ക്കു​മെ​ന്ന് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ​എ​സ്ജ​യ​ച​ന്ദ്ര​ൻ, ക​ൺ​വീ​ന​ർ കെ.​എം.​സ​ജീ​വ് എ​ന്നി​വ​ർ പ​റ​ഞ്ഞു.