കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​ന്പ​തു​പേ​ർ​ക്ക് പ​രി​ക്ക്
Monday, May 16, 2022 11:22 PM IST
കാ​ട്ടാ​ക്ക​ട : റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ മു​ന്നോ​ട്ടെ​ടു​ക്കു​ന്ന​തി​നി​ടെ എ​തി​രെ​വ​ന്ന കാ​റു​മാ​യി ഇ​ടി​ച്ച് ഒ​ന്പ​തു​പേ​ർ​ക്ക് പ​രി​ക്ക്. കാ​ട്ടാ​ക്ക​ട -തി​രു​വ​ന​ന്ത​പു​രം റോ​ഡി​ൽ കി​ള്ളി​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നെ​യ്യാ​ർ​ഡാം മ​ര​ക്കു​ന്നം സ്വ​ദേ​ശി ര​ഞ്ജി​ത്ത് (30), ഭാ​ര്യ ധ​ന്യ(29), മ​ക്ക​ളാ​യ വി​ജേ​ന്ദ്ര(​നാ​ല്), ത​ക്ഷ​ണ​വി(​മൂ​ന്ന്), പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി​ക​ളാ​യ അ​രു​ൺ, ആ​രോ​മ​ൽ(​ആ​റ് മാ​സം) എ​ന്നി​വ​ർ​ക്കും മ​റ്റു മൂ​ന്ന് പേ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. എ​ല്ലാ​വ​രെ​യും സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​കി​ള്ളി ജം​ഗ​ഷ​നി​ലു​ള്ള ഒ​രു ഹോ​ട്ട​ലി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡി​ലെ ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. പോ​ലീ​സെ​ത്തി വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ​നി​ന്ന് മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ട് കാ​റു​ക​ളു​ടെ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.