ക​ഞ്ചാ​വ് മാ​ഫി​യ​ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം നടത്തിയെന്നു പരാതി
Tuesday, May 17, 2022 11:40 PM IST
കാ​ട്ടാ​ക്ക​ട : ക​ഞ്ചാ​വ് മാ​ഫി​യ​യ്ക്കെ​തി​രെ പോ​ലീ​സി​ൽ മൊ​ഴി കൊ​ടു​ത്തു എ​ന്നാ​രോ​പി​ച്ച് വീ​ട് ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. പൂ​വ​ച്ച​ൽ, കൊ​ണ്ണി​യൂ​ർ താ​രി​ഖ് ഹൗ​സി​ൽ നൗ​ഷാ​ദ് ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളും നി​ര​വ​ധി കേ​സി​ലെ പ്ര​തി​ക​ളു​മാ​ണ് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ട്ടി​ച്ച് അ​സ​ഭ്യം വി​ളി​ക്കു​ക​യും ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത​ത്.
എഴുപത് വ​യ​സു​ള്ള മാ​താ​വും നൗ​ഷാ​ദി​ന്‍റെ ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളും മാ​ത്ര​മാ​ണ് ഈ ​സ​മ​യം വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. നൗ​ഷാ​ദി​നെ കൊ​ന്നു ക​ള​യു​മെ​ന്നാ​ണ് സം​ഘം ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്നും ത​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.
ര​ണ്ടു​മാ​സം മു​ൻ​പ് കു​രി​ശ​ടി ജം​ഗ്ഷ​നി​ൽ ഇ​വ​ർ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ട്ടി​ച്ചു ര​ണ്ടു​പേ​രെ വെ​ട്ടി പ​രി​ക്കേ​ല്പി​ച്ചി​രു​ന്നു എ​ന്നു നൗ​ഷാ​ദ് പ​റ​ഞ്ഞു. അ​ക്ര​മി സം​ഘം ചു​റ്റു​മ​തി​ലി​ൽ ആ​യു​ധം ഉ​പ​യോ​ഗി​ച്ചു വെ​ട്ടി കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്.​കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.