നിം​സ് സ്പെ​ക്ട്രം പ്രീ ​മാ​രി​റ്റ​ൽ കൗ​ൺ​സി​ലിം​ഗ് ക്ലാ​സ്
Tuesday, May 17, 2022 11:44 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഇ​യും നിം​സ് മെ​ഡി​സി​റ്റി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മൂ​ഹ സ​മ്പ​ർ​ക്ക ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സ​മ​ന്വ​യ എ​ന്ന​പേ​രി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റും നിം​സ് സ്പെ​ക്ട്രം ഡ​യ​റ​ക്ട​റു​മാ​യ പ്ര​ഫ. ഡോ ​എം.​കെ.​സി നാ​യ​ർ വി​വാ​ഹ പൂ​ർ​വാ​രോ​ഗ്യ കൗ​ൺ​സി​ലിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ ക്ല​സെ​ടു​ത്തു.
പ​ര​സ്പ​ര സ്നേ​ഹ വി​ശ്വാ​സ ക​രു​ത​ലു​ക​ളു​ടെ ആ​ദ്യ​പ​ടി​യാ​ണ് വി​വാ​ഹ​മെ​ന്നും എ​ന്തെ​ല്ലാം സ​മ​സ്യ​ക​ൾ ജീ​വി​ത​ത്തി​ലു​ണ്ടാ​യാ​ലും അ​വ ത​ര​ണം ചെ​യ്യാ​നു​മു​ള്ള ഇ​ച്ഛാ​ശ​ക്തി വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ പ്രീ​മാ​രി​റ്റ​ൽ കൗ​ൺ​സി​ലിം​ഗ് ക്ലാ​സ്സു​ക​ളി​ലൂ​ടെ സാ​ധ്യ​മാ​കു​മെ​ന്നു പ്രഫ. ഡോ ​എം .കെ .​സി നാ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഇ പ്രി​ൻ​സി​പ്പ​ൽ ജി .​ക്രി​സ്റ്റ​ഫ​ർ, ക്യാ​മ്പ് ഓ​ഫീ​ർ ഷി​ബു ശി​വാ​ന​ന്ദ് , നിം​സ് സ്പെ​ക്ട്രം കോ-​ഓ​ർ​ഡി​നേ​റ്റ​ർ രി​ഫാ​യ് അ​ബ്ദു​ൽ റ​ഹീം , കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി ട്രെ​യി​നി അ​ഞ്ജു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.