ഭൂ​ര​ഹി​ത​രി​ല്ലാ​ത്ത കേ​ര​ളം ശ്ര​മ​ക​ര​മാ​യ ദൗ​ത്യം, ന​ട​പ്പാ​ക്കു​ക ത​ന്നെ ചെ​യ്യും: മ​ന്ത്രി കെ.​രാ​ജ​ന്‍
Tuesday, May 17, 2022 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: ഭൂ​ര​ഹി​ത​രി​ല്ലാ​ത്ത കേ​ര​ളം സൃ​ഷ്ടി​ക്കു​ക​യെ​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്നും സ്വ​ന്ത​മാ​യി ത​ണ്ട​പ്പേ​ര് ഇ​ല്ലാ​ത്ത ആ​ളു​ക​ളെ ക​ണ്ടെ​ത്താ​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ എ​ല്ലാ സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നും റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടാം നൂ​റു​ദി​ന ക​ര്‍​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​ട്ട​യ​മേ​ള​യു​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
രാ​ജ്യ​ത്തു​ത​ന്നെ യൂ​ണി​ക്ക് ത​ണ്ട​പ്പേ​ര്‍ സ​മ്പ്ര​ദാ​യം ഏ​ര്‍​പ്പെ​ടു​ത്തി​യ ആ​ദ്യ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യി​രി​ക്കു​ന്നു. പ​ട്ട​യ​ങ്ങ​ള്‍ ഡി​ജി​റ്റ​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ന്നു വ​രു​ന്നു. ഇ-​പ​ട്ട​യ​ങ്ങ​ള്‍ നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ ക്യു ​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്ത് പ​ട്ട​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ക​ല രേ​ഖ​ക​ളും ഡി​ജി​റ്റ​ല്‍ ലോ​ക്ക​ര്‍ വ​ഴി ല​ഭ്യ​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
മ​റ്റ് സ്ഥ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​നു​ള്ളി​ല്‍ നി​ല​വി​ലു​ള്ള ഭൂ​വി​നി​യോ​ഗ ച​ട്ട​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​തി​വേ​ഗം പ​ട്ട​യം കൊ​ടു​ക്കു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പ​മ​ല്ലെ​ന്നും റ​വ​ന്യു വ​കു​പ്പി​ന്‍റെ അ​ശ്രാ​ന്ത​പ​രി​ശ്ര​മം കൊ​ണ്ടു മാ​ത്ര​മാ​ണ് 866 പേ​ര്‍​ക്ക് പ​ട്ട​യം ന​ല്‍​കാ​ന്‍ സാ​ധി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഒ​രു​വ​ര്‍​ഷ​ക്കാ​ല​ത്തി​നു​ള്ളി​ല്‍ 1100 ല​ധി​കം പ​ട്ട​യ​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ വി​ത​ര​ണം ചെ​യ്ത​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
കാ​ല​ങ്ങ​ളാ​യി പ​ട്ട​യ​ത്തി​നു വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന നി​ര​വ​ധി​പേ​രു​ടെ സ്വ​പ്‌​ന​മാ​ണ് ഇ​ന്നി​വി​ടെ പൂ​വ​ണി​യു​ന്ന​തെ​ന്നും അ​ര്‍​ഹ​രാ​യ എ​ല്ലാ​വ​ര്‍​ക്കും പ​ട്ട​യം ഉ​റ​പ്പാ​ക്കു​ക എ​ന്ന ബൃ​ഹ​ത്താ​യ ചു​മ​ത​ല​യാ​ണ് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ നൂ​റു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തി​യ ക​ഠി​ന​പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് ജി​ല്ല​യി​ല്‍ ഇ​ത്ര​യും പ​ട്ട​യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ സാ​ധി​ച്ച​തെ​ന്ന് ച​ട​ങ്ങി​ല്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യ ഭ​ക്ഷ്യ പൊ​തു വി​ത​ര​ണ മ​ന്ത്രി ജി.​ആ​ര്‍ അ​നി​ല്‍ പ​റ​ഞ്ഞു.
ജി​ല്ല​യി​ല്‍ 750 പ​ട്ട​യ​ങ്ങ​ളാ​ണ് ന​ല്‍​കാ​ന്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ങ്കി​ലും 866 പേ​ര്‍​ക്ക് പ​ട്ട​യം ഉ​റ​പ്പാ​ക്കാ​ന്‍ സാ​ധി​ച്ചെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​വ്‌​ജ്യോ​ത് ഖോ​സ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ക്കാ​ല​മാ​യി ഇ​തി​നു വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ച റ​വ​ന്യു വ​കു​പ്പി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ് മു​ത​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ വ​രെ​യു​ള്ള​വ​രെ ക​ള​ക്ട​ര്‍ അ​നു​മോ​ദി​ച്ചു.
കോ​ട്ട​യ്ക്ക​കം ല​ളി​ത് മ​ഹ​ല്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കി​ലെ 167 പേ​ര്‍​ക്കു​ള്ള പ​ട്ട​യ വി​ത​ര​ണ​വും ന​ട​ന്നു. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ.​രാ​ജു, കൗ​ണ്‍​സി​ല​ര്‍ ജാ​ന​കി അ​മ്മാ​ള്‍, എ​ഡി​എം ഇ.​മു​ഹ​മ്മ​ദ് സ​ഫീ​ര്‍, സ​ബ്ക​ള​ക്ട​ര്‍ മാ​ധ​വി​ക്കു​ട്ടി, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.