ഒ​ടു​വി​ൽ പൂ​വാ​റി​ൽ കോ​ൺ​ഗ്ര​സ് പ്രാ​തി​നി​ധ്യം: അ​ര​ശും​മൂ​ട് വാ​ർ​ഡ് യു​ഡി​എ​ഫി​ന്
Wednesday, May 18, 2022 11:42 PM IST
വി​ഴി​ഞ്ഞം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ൽ നൂ​റ്റാ​ണ്ടി​ന് ശേ​ഷം സി​പി​എ​മ്മി​ന്‍റെ കു​ത്ത​ക സീ​റ്റാ​യ അ​ര​ശും​മൂ​ട് വാ​ർ​ഡ് തി​രി​ച്ചു​പി​ടി​ച്ച് കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ പ്രാ​തി​നി​ധ്യം ഉ​റ​പ്പി​ച്ചു. ആ​കെ പോ​ൾ ചെ​യ്ത 955 വോ​ട്ടി​ൽ യു​ഡി​എ​ഫി​ലെ ഷി​നു 474 വോ​ട്ടു​ക​ൾ നേ​ടി വി​ജ​യി​ച്ച​പ്പോ​ൾ സി​പി​എ​മ്മി​ലെ സ​ഞ്ചു 443 വോ​ട്ടും ബി​ജെ​പി​യി​ലെ ശ്രീ​ര​ഞ്ജി​നി 38 വോ​ട്ടും നേ​ടി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​കെ​യു​ള്ള പ​തി​ന​ഞ്ച് സീ​റ്റി​ൽ ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി​യി​ൽ പ്ര​തി​പ​ക്ഷ​മാ​യി​രു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന അ​ഞ്ച് സീ​റ്റു​ക​ളും തി​രി​ച്ചു​പി​ടി​ച്ച എ​ൽ​ഡി​എ​ഫ് പ​ത്ത് അം​ഗ​ങ്ങ​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ ഭ​ര​ണം നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു. ബി​ജെ​പി​യി​ൽ നി​ന്ന് ര​ണ്ടു പേ​രും ഒ​രു സ്വ​ത​ന്ത്ര​യും വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി​യി​ൽ നി​ന്ന് ഒ​രാ​ളും ആ​ർ​എ​സ്പി​യി​ൽ നി​ന്ന് ഒ​രം​ഗ​വും ഉ​ണ്ടാ​യെ​ങ്കി​ലും കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ആ​രു​മി​ല്ലാ​യി​രു​ന്ന​ത് പാ​ർ​ട്ടി​ക്ക് നാ​ണ​ക്കേ​ടാ​യി​രു​ന്നു . അ​തു മാ​റ്റാ​ൻ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​നം ഫ​ലം കാ​ണു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ സി​പി​എം അം​ഗ​ബ​ലം ഏ​ഴാ​യി കു​റ​ഞ്ഞു.
മു​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 187 വോ​ട്ട് നേ​ടി​യ ബി​ജെ​പി​യു​ടെ വോ​ട്ട് ഇ​ത്ത​വ​ണ 32 ആ​യി കു​റ​ഞ്ഞു. പു​തി​യ​താ​യി എ​ത്തി​യ വോ​ട്ട​ർ​മാ​രും സി​പി​എ​മ്മി​നെ കൈ​വി​ട്ടു . അ​ര​ശും​മൂ​ട് വാ​ർ​ഡ് മെ​മ്പ​റും സി​പി​എ​മ്മു​കാ​ര​നു​മാ​യി​രു​ന്ന ബാ​ഹു​ലേ​യ​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​ന്ന​ത്.