ന​ഗ​ര​വ​നം, വി​ദ്യാ​വ​നം പ​ദ്ധ​തി​ക​ൾ വ്യാ​പി​പ്പി​ക്കും : മ​ന്ത്രി എ. ​കെ. ശ​ശീ​ന്ദ്ര​ൻ
Friday, May 20, 2022 11:33 PM IST
ശ്രീ​കാ​ര്യം : സം​സ്ഥാ​ന​ഭൂ​വി​സ്തൃ​തി​യു​ടെ 33 ശ​ത​മാ​നം വ​നാ​വ​ര​ണ​മാ​ക്ക​ണ​മെ​ന്ന ദേ​ശീ​യ ല​ക്ഷ്യം വൈ​കാ​തെ കൈ​വ​രി​ക്കാ​നാ​കു​മെ​ന്ന് മ​ന്ത്രി എ. ​കെ.​ശ​ശീ​ന്ദ്ര​ൻ. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഏ​ഴു ന​ഗ​ര​വ​ന​ങ്ങ​ളു​ടെ​യും മൂ​ന്ന് ഫോ​റ​സ്ട്രി ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ചെ​മ്പ​ഴ​ന്തി ശ്രീ​നാ​രാ​യ​ണ ഗു​രു​കു​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വ​ന​ത്തി​ന് പു​റ​ത്ത് വ്യ​ത്യ​സ്ത വ​ന​മേ​ഖ​ല​ക​ൾ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ന​ഗ​ര​വ​നം, വി​ദ്യാ​വ​നം പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​വ​ന​ങ്ങ​ളു​ടെ ചെ​റു​മാ​തൃ​ക​ക​ൾ ന​ഗ​ര​ങ്ങ​ളി​ൽ പു​നഃ​സൃ​ഷ്ടി​ക്കു​ന്ന ന​ഗ​ര​വ​നം പ​ദ്ധ​തി ന​ഗ​ര​ങ്ങ​ളി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കൂ​ടി​യാ​ണ്. ത​ദ്ദേ​ശീ​യ വൃ​ക്ഷ തൈ​ക​ൾ മാ​ത്ര​മു​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് സ്കൂ​ൾ,കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, പ​രി​സ്ഥി​തി ക്ല​ബു​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കൗ​ൺ​സി​ല​ർ ചെ​മ്പ​ഴ​ന്തി ഉ​ദ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി അ​ഡീ​ഷ​ണ​ൽ പി​സി​സി​എ​ഫ് ഇ.​പ്ര​ദീ​പ്കു​മാ​ർ, സി.​എ​ഫ്. ത്യാ​ഗ​രാ​ജ​ൻ, എ​സി​എ​ഫ്മാ​രാ​യ ജെ. ​ആ​ർ. അ​നി, സ​ന്തോ​ഷ്കു​മാ​ർ, ഗു​രു​കു​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജ​യാ​ബി​നി, ചെ​മ്പ​ഴ​ന്തി എ​സ്എ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എ​സ്.​അ​നി​ൽ കു​മാ​ർ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.