ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന: അ​മോ​ണി​യ ക​ല​ർ​ന്ന മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു
Saturday, May 21, 2022 11:25 PM IST
ആ​റ്റി​ങ്ങ​ൽ: വ​ർ​ക്ക​ല​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​മോ​ണി​യ ക​ല​ർ​ന്ന മ​ത്സ്യ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്തി​ലെ ത​ച്ചോ​ടു മാ​ർ​ക്ക​റ്റ് , ചാ​വ​ടി​മു​ക്ക് മാ​ർ​ക്ക​റ്റ്, വ​ർ​ക്ക​ല ന​ഗ​ര​സ​ഭ​യി​ലെ പു​ന്ന​മൂ​ട് മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പു​ന്ന​മൂ​ട് മാ​ർ​ക്ക​റ്റി​ൽ വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​ച്ച മ​ത്സ്യ​ങ്ങ​ളി​ലാ​ണ് അ​മോ​ണി​യാ​യു​ടെ സാ​ന്നി​ധ്യം ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ മൊ​ബൈ​ൽ ലാ​ബി​ൽ ന​ട​ത്തി​യ ടെ​സ്റ്റി​ൽ തി​രി​ച്ച​റി​ഞ്ഞ​ത്. പി​ടി​ച്ചെ​ടു​ത്ത മ​ത്സ്യം വ​ർ​ക്ക​ല ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തെ ഏ​ൽ​പ്പി​ച്ചു ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വ​ർ​ക്ക ല ​ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ഡോ. ​പ്ര​വീ​ൺ, ചി​റ​യി​ൻ​കീ​ഴ് സ​ർ​ക്കി​ൾ ഫു​ഡ് ആ​ൻ​ഡ് സ​ഫേ്റ്റി ഓ​ഫീ​സ​ർ ഡോ.​ധ​ന്യ ശ്രീ​വ​ത്സ​ൻ, ആ​റ്റി​ങ്ങ​ൽ സ​ർ​ക്കി​ൾ ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ഡോ. ​ജി​ഷ രാ​ജ് , ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്മാ​രാ​യ പ്രേ​മ, ബീ​ന , മൊ​ബൈ​ൽ ലാ​ബ് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് വി​പി​ൻ കൃ​ഷ്ണ, വി​നോ​ദ്, എ​സ്.​ആ​ർ.​അ​നീ​ഷ്, എം.​സോ​ണി എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.