കാ​ട്ടു​പ​ന്നി​ക്കെ​ണി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു
Saturday, May 21, 2022 11:30 PM IST
വി​തു​ര : കാ​ട്ടു​പ​ന്നി​ക്കെ​ണി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു.​മേ​മ​ല​ല​ക്ഷ്മി എ​സ്റ്റേ​റ്റി​നു സ​മീ​പം തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ന​സീ​ർ മു​ഹ​മ്മ​ദി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് 60 വ​യ​സ്‌ പ്രാ​യം തോ​ന്നി​ക്കു​ന്ന ആ​ളി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ​മീ​പ​ത്തെ വീ​ട്ടി​ലെ വൈ​ദ്യു​ത മീ​റ്റ​റി​ൽ നി​ന്ന് മ​ര​ക്കു​റ്റി​യി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ക​മ്പി​വേ​ലി ശ​രീ​ര​ത്തി​ൽ ചു​റ്റി​ക്കി​ട​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മൃ​ത​ദേ​ഹ​ത്തി​ൽ പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​ര​ഞ്ഞു.