ആ​ലും​മൂ​ട് ഊ​രി​ലെ ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ​യും റോ​ഡി​ന്‍റെയും നി​ർ​മാ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല
Saturday, May 21, 2022 11:32 PM IST
വി​തു​ര: വി​തു​ര പ​ഞ്ചാ​യ​ത്തി​ലെ ആ​ലും​മൂ​ട് ഊ​രി​ൽ നാ​ലു​വ​ർ​ഷം മു​മ്പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ നി​ർ​മാ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല . 2017-18 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ അം​ബേ​ദ്ക്ക​ര്‍ സെ​റ്റി​ല്‍​മെ​ന്‍റ് വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക​മ്യൂ​ണി​റ്റി ഹാ​ൾ നി​ർ​മി​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. ഐ​ടി​ഡി​പി മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ ചു​മ​ത​ല തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള നി​ര്‍​മി​തി കേ​ന്ദ്ര​ത്തി​നാ​യി​രു​ന്നു. 2017 ഫെ​ബ്രു​വ​രി​യി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.​ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് മൂ​ന്ന് ചെ​റി​യ പാ​ല​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ 200 മീ​റ്റ​ര്‍ റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

അ​തും പൂ​ര്‍​ത്തി​ക​രി​ച്ചി​ട്ടി​ല്ല. സ​മീ​പ​വാ​സി​ക​ളാ​യ ആ​ദി​വാ​സി​ക​ള്‍ നി​ർ​മി​ച്ച റോ​ഡും പാ​ല​ങ്ങ​ളും ശോ​ച്യാ​വ​സ്ഥ​യി​ലാ​യ​തോ​ടെ വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണ് ഇ​വി​ട​ത്തു​കാ​രു​ടെ ജീ​വി​തം.​ഹാ​ളി​ന്‍റെ​യും റോ​ഡി​ന്‍റെ​യും നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് ഐ​ടി​ഡി​പി ഉ​ദ്യോ​ഗ​സ്ഥ​രോ​ടും നി​ർ​മി​തി​കേ​ന്ദ്ര ജീ​വ​ന​ക്കാ​രോ​ടും ചോ​ദി​ച്ചാ​ൽ അ​വ​ർ കൈ​മ​ല​ർ​ത്തു​ക​യാ​ണെ​ന്ന് ഊ​രി​ലു​ള്ള​വ​ർ പ​റ​യു​ന്നു. ആ​ദി​വാ​സി മേ​ഖ​ല​യി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പാ​തി വ​ഴി ഉ​പേ​ക്ഷി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്നും ക​മ്യൂ​ണി​റ്റി​ഹാ​ളി​ന്‍റെ​യും അ​നു​ബ​ന്ധ റോ​ഡി​ന്‍റെ​യും പാ​ല​ങ്ങ​ളു​ടെ​യും നി​ര്‍​മാ​ണം എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ആ​ലും​മൂ​ട് ഊ​രു​കൂ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടു.
.