മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ ച​മ​ഞ്ഞ് ആ​ൾ​മാ​റാ​ട്ടം: യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, May 21, 2022 11:32 PM IST
മെ​ഡി​ക്ക​ൽ കേ​ള​ജ് : മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ ച​മ​ഞ്ഞ് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൂ​ന്തു​റ മാ​ണി​ക്യ വി​ളാ​കം പു​തു​വ​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ നി​ഖി​ൽ (22 )നെ​യാ​ണ് മെ​ഡി​ക്ക​ൽ കേ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജ​ന​റ​ൽ മെ​ഡി​സി​ൻ യൂ​ണി​റ്റി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​ര​ന്ന രോ​ഗി​യു​ടെ ബൈ​സ്റ്റാ​ന്‍റ​റാ​യി നി​ന്ന പ്ര​തി ഡോ​ക്ട​റാ​ണെ​ന്ന് പ​റ​ഞ്ഞ് തെ​റ്റ​ദ്ധ​രി​പ്പ​ച്ച ശേ​ഷം സ്റ്റെ​ത​സ്കോ​പ്പും ധ​രി​ച്ച് രോ​ഗി​ക​ളെ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഇ​യ​ളു​ടെ പ്ര​വൃ​ത്തി​യി​ൽ ചി​ല ഡോ​ക്ട​ർ​മാ​ർ​ക്ക് സം​ശ​യം തോ​ന്നു​ക​യും പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു പോ​ലീ​സ് എ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തി​ൽ വ്യാ​ജ ഡോ​ക്ട​റാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ൻ​സ്പെ​ക്ട​ർ പി.​ഹ​രി​ലാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി.​പി.​പ്ര​ശാ​ന്ത്, ര​തീ​ഷ്, പ്രി​യ,എ​എ​സ്എ സാ​ദ​ത്ത്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ര​തീ​ഷ്, ര​ഞ്ജി​ത്ത്, ഷൈ​നു എ​ന്നി​വ​ര​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.