നീ​ര്‍​ധാ​ര ജ​ന​കീ​യ പ​ദ്ധ​തി: ശി​ൽ​പ്പ​ശാ​ല ന​ട​ത്തി
Sunday, May 22, 2022 11:26 PM IST
നെ​ടു​മ​ങ്ങാ​ട് : കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളെ സം​ര​ക്ഷി​ക്കു​ക​യും ജ​ല​സ്രോ​ത​സു​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന നീ​ര്‍​ധാ​ര പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തോ​ടെ ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച തെ​ളി​നീ​ര്‍​വാ​ഹി​നി​യാ​കും വാ​മ​ന​പു​രം ന​ദി​യെ​ന്ന് ഡി.​കെ. മു​ര​ളി എം​എ​ല്‍​എ. നീ​ര്‍​ധാ​ര ജ​ന​കീ​യ പ​ദ്ധ​തി​യു​ടെ ശി​ൽ​പ്പ​ശാ​ല​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​ദി​യു​ടെ സം​ര​ക്ഷ​ണം, കു​ളം റീ​ചാ​ര്‍​ജിം​ഗ് എ​ന്നി​വ​യി​ലൂ​ടെ ഭൂ​ഗ​ര്‍​ഭ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രി​ക​യാ​ണ് ല​ക്ഷ്യം. പ​ദ്ധ​തി മി​ക​ച്ച രീ​തി​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് ന​ദി ഒ​ഴു​കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ള്‍ സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ച്ച് മാ​തൃ​കാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​വ​ജ്യോ​ത് ഖോ​സ പ​റ​ഞ്ഞു.
ന​വ​കേ​ര​ളം ക​ര്‍​മ്മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2022 മു​ത​ല്‍ 2025 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ജൂ​ണ്‍ അ​വ​സാ​ന വാ​ര​ത്തി​ല്‍ പ​ദ്ധ​തി​യു​ടെ ജ​ന​കീ​യ ക​ണ്‍​വ​ന്‍​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കും. ജൂ​ണ്‍ 15 മു​ത​ല്‍ പ്രാ​ദേ​ശി​ക ജ​ന​കീ​യ സ​മി​തി രൂ​പീ​ക​ര​ണ ക​ണ്‍​വ​ന്‍​ഷ​നും ജൂ​ലൈ പ​കു​തി​യോ​ടെ മ​ധ്യ​ത​ല ജ​ന​കീ​യ ക​ണ്‍​വ​ന്‍​ഷ​നും ന​ട​ക്കും. ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ 10 വ​രെ ഓ​രോ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഏ​റ്റെ​ടു​ക്കേ​ണ്ട ചു​മ​ത​ല​ക​ളെ സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​യും ശി​ൽ​പ്പ​ശാ​ല​യും സം​ഘ​ടി​പ്പി​ക്കും.ശി​ൽ​പ്പ​ശാ​ല​യി​ല്‍ സ​ബ്ക​ള​ക്ട​ര്‍ മാ​ധ​വി​ക്കു​ട്ടി, ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജാ ബീ​ഗം, ഭ ന​വ​കേ​ര​ളം ക​ര്‍​മ​പ​ദ്ധ​തി ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡി.​ഹു​മ​യൂ​ണ്‍, സി​ഇ​ഡി പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ബി.​ബൈ​ജു തുടങ്ങി യവർ പങ്കെടുത്തു.