കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ പ്രതികൾ വീണ്ടും അറസ്റ്റിൽ
Sunday, May 22, 2022 11:29 PM IST
വി​ഴി​ഞ്ഞം: കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ ശേ​ഷം വി​ല​ക്ക് ലം​ഘി​ച്ച് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ച്ച മൂ​ന്നു യു​വാ​ക്ക​ളെ കോ​വ​ളം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. സം​സ്ഥാ​ന പോ​ലീ​സ് ഗു​ണ്ട​ക​ളെ​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​യും അ​മ​ർ​ച്ച ചെ​യ്യു​ന്ന ഓ​പ്പ​റേ​ഷ​ൻ കാ​വ​ലി​ന്‍റെ ഭാ​ഗ​മാ​യി കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ​യാ​ണ് പോ​ലീ​സ് വീ​ണ്ടും​അ​റ​സ്റ്റു ചെ​യ്ത​ത്.
പാ​ച്ച​ല്ലൂ​ർ കു​വി​ളാ​കം കു​ന്നി​ൽ വീ​ട്ടി​ൽ വി​ഷ്ണു പ്ര​കാ​ശ് (22), വെ​ങ്ങാ​നൂ​ർ മു​ട്ട​യ്ക്കാ​ട് തു​ണ്ടു​വി​ള വീ​ട്ടി​ൽ ട​വ​ർ എ​ന്ന് വി​ളി​ക്കു​ന്ന വി​ഷ്ണു, വെ​ള്ളാ​ർ അ​രി​വാ​ൾ കോ​ള​നി​യി​ൽ കാ​ട്ടി​ലെ ക​ണ്ണ​ൻ എ​ന്ന് വി​ളി​ക്കു​ന്ന വി​മ​ൽ മി​ത്ര എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യി നേ​ര​ത്തെ പി​ടി​യി​ലാ​യ പ്ര​തി​ക​ൾ കോ​ട​തി​ക​ളി​ലെ ജാ​മ്യ വ്യ​വ​സ്ഥ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ‌ഉ​ത്ത​ര​വും ലം​ഘി​ച്ച​തി​നാ​ണ് അ​റ​സ്റ്റു ചെ​യ്ത​തെ​ന്ന് കോ​വ​ളം പോ​ലീ​സ് പ​റ​ഞ്ഞു.
കൊ​ല​പാ​ത​ക ശ്ര​മം, ക​ഞ്ചാ​വ് ക​ട​ത്ത് ഉ​ൾ​പ്പെ​ടെ ഏ​ഴോ​ളം കേ​സ് വി​മ​ൽ മി​ത്ര​യ്ക്കെ​തി​രേ കോ​വ​ളം സ്റ്റേ​ഷ​നി​ൽ മാ​ത്രം നി​ല​വി​ലു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ ന​ട​ത്തി​യ ബൈ​ക്ക് മോ​ഷ​ണം, ബീ​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണി​ലേ​ക്കു കൊ​ണ്ടു​വ​ന്ന വാ​ഹ​ന​ത്തി​ൽ നി​ന്ന് മ​ദ്യം ക​ട​ത്തി​യ​തു​ൾ​പ്പെ​ടെ ആ​റ്റി​ങ്ങ​ൽ സ്റ്റേ​ഷ​നി​ലും വി​മ​ൽ മി​ത്ര​യ്ക്കെ​തി​രേ നി​ര​വ​ധി കേ​സു​ണ്ട്.
കോ​വ​ളം സി​ഐ പ്രൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ അ​നീ​ഷ് കു​മാ​ർ, സി​പി​ഒ​മാ​രാ​യ ബി​ജേ​ഷ്, ഷൈ​ജു, സ​ന്തോ​ഷ്, വി​ഷ്ണു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.