മു​ക്കം​പാ​ല​മൂ​ട്- പ​ന്ത​പ്ലാ​വ് റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞു
Sunday, May 22, 2022 11:30 PM IST
നെ​ടു​മ​ങ്ങാ​ട് : ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ജ​ന​സാ​ന്ദ്ര​ത​യേ​റി​യ മു​ക്കം​പാ​ല​മൂ​ട്- പ​ന്ത​പ്ലാ​വ് റോ​ഡി​ന്‍റെ സ്ഥി​തി ദ​യ​നീ​യ​മാ​യി. റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് വ​ലി​യ കു​ഴി​ക​ളാ​യി. നേ​ര​ത്തെ ഇ​ട്ടി​രു​ന്ന ടാ​റ് പ​ല സ്ഥ​ല​ങ്ങ​ളി​ലും കാ​ണാ​നി​ല്ല. 150ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. വ​ട്ട​പ്പാ​റ ചി​റ്റാ​ഴ​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന റോ​ഡ് കാ​ല്‍​ന​ട​പോ​ലും അ​സാ​ധ്യ​മാ​യ​തി​നെ തു​ട​ര്‍​ന്ന് നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.
എ​ന്നാ​ല്‍, ഇ​തു​വ​രെ അ​ധി​കൃ​ത​ര്‍ മേ​ല്‍​ന​ട​പ​ടി​ക​ള്‍ ഒ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. മ​ഴ​ക്കാ​ലം കൂ​ടി വ​ന്ന​തോ​ടെ റോ​ഡി​ന്‍റെ സ്ഥി​തി ദ​യ​നീ​യ​മാ​യി. ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ വ​ലു​തും ചെ​റു​തു​മാ​യി നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. ഇ​തു​വ​ഴി യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ല്‍ സ​ര്‍​ക്ക​സ് പ​ഠി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. അ​പ​ക​ട​ങ്ങ​ള്‍ ന​ട​ക്കു​മ്പോ​ള്‍ അ​ധി​കൃ​ത​ര്‍ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി എ​ത്തു​മെ​ങ്കി​ലും ദി​വ​സ​ങ്ങ​ള്‍ ക​ഴി​യു​ന്ന​തോ​ടെ എ​ല്ലാം മ​റ​ക്കു​ക​യാ​ണ് പ​തി​വ്. ഒ​ന്നി​ല​ധി​കം വാ​ഹ​ന​ങ്ങ​ളു​ള്ള നി​ര​വ​ധി​പേ​രാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​മ​ഴ​ക്കാ​ലം കൂ​ടി വ​ന്ന​തോ​ടെ വാ​ഹ​നം പു​റ​ത്തേ​ക്കി​റ​ക്കാ​ൻ പോ​ലു​മാ​കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.