പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്തു
Monday, May 23, 2022 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹോ​ട്ട​ലു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തു​ന്നപ​രി​ശോ​ധ​ന​ക​ൾ ചു​ട​രു​ന്നു. ഇ​ന്ന​ലെ 25 ഓ​ളം സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്തു.​ലീ​ഫ് എ​ൻ ഇൗ​റ്റ്, പി​ആ​ർ​എ​സ് അ​ശു​പ​ത്രി​യ്ക്ക് സ​മീ​പ​ത്തെ കു​ട്ട​നാ​ട​ൻ പാ​ർ​ക്ക് ഹോ​ട്ട​ൽ, വ​ട്ടി​യൂ​ർ​ക്കാ​വ് എ​വ​ൺ ത​ട്ടു​ക​ട, പേ​രൂ​ർ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി കാ​ന്‍റീ​ൻ , ഇം​പീ​രി​യ​ൽ ഹോ​ട്ട​ൽ (നി​യ​ർ ബ്രാ​ൻ​ഡ് ഫാ​ക്ട​റി) ന​ന്ത​ൻ​കോ​ട്, ടൊ​മാ​റ്റോ​സ് ബേ​ക്ക​ഴ്സ് ആ​ൻ​ഡ് ഗ്രി​ൽ പ​ള്ളി​മു​ക്ക്, പേ​ട്ട എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി നോ​ട്ടീ​സ് ന​ൽ​കി. ന​ന്ത​ൻ​കോ​ട് എ​എ ഫ്രെ​ഷ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ഹെ​ൽ​ത്ത് സ്ക്വാ​ഡ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്നും ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു.