നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ രൂ​പ​താ സി​ന​ഡ് നാളെ; ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി
Friday, May 27, 2022 12:11 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: പ​രി​ശു​ദ്ധ പി​താ​വ് ഫ്രാ​ന്‍​സി​സ് പാ​പ്പാ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന 2023 ഒ​ക്ടോ​ബ​റി​ലെ ആ​ഗോ​ള സി​ന​ഡി​ന്‍റെ ഭാ​ഗ​മാ​യി 2021 ഒ​ക്ടോ​ബ​റി​ല്‍ ആ​രം​ഭം കു​റി​ച്ച നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ സി​ന​ഡ് നാ​ളെ ന​ട​ക്കും. രാ​വി​ലെ 10.30 ന് ​വാ​ഴി​ച്ച​ല്‍ ഇ​മ്മാ​നു​വേ​ല്‍ കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന രൂ​പ​താ സി​ന​ഡ് നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ രൂ​പ​താ വി​കാ​രി ജ​ന​റാൾ‍ മോ​ണ്‍. ജി. ​ക്രി​സ്തു​ദാ​സ്, മോ​ണ്‍.​വി​ന്‍​സെ​ന്‍റ് കെ. ​പീ​റ്റ​ര്‍ , മോ​ണ്‍. വി. ​പി. ജോ​സ്, മോ​ണ്‍. റൂ​ഫ​സ് പ​യ​സ​ലി​ന്‍, മോ​ണ്‍. സെ​ല്‍​വ​രാ​ജ​ന്‍, ചാ​ന്‍​സ​ല​ര്‍ റവ.ഡോ.​ജോ​സ് റാ​ഫേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസിഗിക്കും. പ​രി​പാ​ടി​ക​ള്‍​ക്ക് മു​ന്നോ​ടി​യാ​യി രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​വി​ന്‍​സെ​ന്‍റ് സാ​മു​വ​ലി​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി ന​ട​ക്കും. സ​ഭ​യി​ലെ എ​ല്ലാ​വ​രു​ടെ​യും സ്വ​രം ശ്ര​വി​ക്ക​പ്പെ​ട​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഫ്രാ​ന്‍​സി​സ് പാ​പ്പാ 2021 ഒ​ക്ടോ​ബ​ര്‍ ഒ​ന്പ​തി​ന് വ​ത്തി​ക്കാ​നി​ല്‍ സി​ന​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യി​ല്‍ നാ​ലു​ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് സി​ന​ഡ് പ്ര​ക്രി​യ ക്ര​മീ​ക​രി​ച്ച​ത്. കു​ടു​ബ-​ബി​സി​സി-​ഇ​ട​വ​ക സി​ന​ഡു​ക​ള്‍ വി​ശ്വാ​സി​ക​ളി​ല്‍ വ​ലി​യ ഉ​ണ​ര്‍​വ് സ​മ്മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.
നാ​ളെ വാ​ഴി​ച്ച​ല്‍ ഇ​മ്മാ​നു​വേ​ല്‍ കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ സി​ന​ഡി​ല്‍ പാ​റ​ശാ​ല മു​ത​ല്‍ പൊ​ന്മു​ടി വ​രെ​യു​ള്ള ദേ​വാ​ല​യ​ങ്ങ​ളി​ല്‍ നി​ന്ന് ആ​യി​ര​ത്തി​ല​ധി​കം പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും. ഓ​രോ ഇ​ട​വ​ക ദേ​വാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നും ആ​ശ​യ​സ​മ​ന്വ​യ രേ​ഖ​യി​ലൂ​ടെ രൂ​പ​ത​യി​ല്‍ എ​ത്തി​യ ആ​ശ​യ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും കൂ​ട്ടാ​യി അ​വ​ലോ​ക​നം ചെ​യ്യു​ക​യും, ച​ര്‍​ച്ചാ സൂ​ച​ക​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള സി​ന​ഡ​ല്‍ ച​ര്‍​ച്ച​യും സം​വാ​ദ​വും ന​ട​ക്കും.