വി​ഴി​ഞ്ഞ​ത്ത് ചൂ​ണ്ട​യി​ൽ കു​രു​ങ്ങി​യ​ത് കൂ​റ്റ​ൻ ക​ട്ട​ക്കൊ​ന്പ​ൻ
Friday, May 27, 2022 12:16 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്ത് കൂ​റ്റ​ൻ ക​ട്ട​ക്കൊ​ന്പ​ൻ വ​ല​യി​ലാ​യി. വി​ഴി​ഞ്ഞം സ്വ​ദേ​ശി​യാ​യ ജോ​സി​ന്‍റെ വ​ള​ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ചൂ​ണ്ട​യി​ലാ​ണ് ക​ട്ട​ക്കൊ​മ്പ​ൻ കു​ടു​ങ്ങി​യ​ത്. 300 കി​ലോ​ഗ്രാ​മോ​ളം തൂ​ക്ക​മു​ള്ള കൊ​ന്പ​ൻ ചൂ​ണ്ട​യി​ലാ​ണ് കൊ​ന്പ​ൻ കു​രു​ങ്ങി​യ​ത്.

ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വി​ഴി​ഞ്ഞ​ത്ത് ക​ര​യി​ലെ​ത്തി​ച്ച​ത്. മ​ത്സ്യ​ത്തി​നു 48,000 രൂ​പ കി​ട്ടി​യ​തും വ​റു​തി​യു​ടെ പി​ടി​യി​ലാ​യ ത​ങ്ങ​ൾ​ക്ക് ഇ​ത് വ​ലി​യ ആ​ശ്വ​സ​മാ​യെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.