നെ​ഹ്റു​വി​നെ ത​മ​സ്ക​രി​ക്കാ​ൻ സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ൾ ശ്ര​മി​ക്കു​ന്നു: കെ. ​സു​ധാ​ക​ര​ൻ എം​പി
Friday, May 27, 2022 11:04 PM IST
തി​രു​വ​ന​ന്ത​പു​രം: ജ​വ​ഹ​ർ ലാ​ൽ നെ​ഹ്റു​വി​ന്‍റെ 58 -ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് പു​ഷ്പാ​ർ​ച്ച​ന​യും ഹാ​രാ​ർ​പ്പ​ണ​വും ന​ട​ത്തി. നെ​ഹ്റു​വി​നെ ത​മ​സ്ക​രി​ക്കാ​ൻ സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ൾ ശ്ര​മി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ​ക്തി വ​ർ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യും അ​തി​ന്‍റെ പി​ൻ​ബ​ല​മു​ള്ള അ​വ​കാ​ശ​ങ്ങ​ളും ജ​നാ​ധി​പ​ത്യ ബോ​ധ​വും മ​തേ​ത​ര- സോ​ഷ്യ​ലി​സ്റ്റ് മൂ​ല്യ​ങ്ങ​ളും ന​ൽ​കി​യ അ​ദ്ദേ​ഹം ആ​സൂ​ത്ര​ണ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ സ​ന്പ​ദ്ഘ​ട​ന​യും വി​ഭാ​വ​നം ചെ​യ്തു. സാ​ർ​വ​ദേ​ശീ​യ രം​ഗ​ത്ത് ഇ​ന്ത്യ​യെ ആ​ദ​ര​ണീ​യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷ്ഠി​ച്ച നെ​ഹ്റു​വി​ന്‍റെ ശാ​സ്ത്രാ​വ​ബോ​ധ​മാ​ണ് ഇ​ന്ത്യ​യെ അ​പ​രി​ഷ്കൃ​താ​വ​സ്ഥ​യി​ൽ നി​ന്ന് കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജി.​എ​സ്. ബാ​ബു, ജി.​സു​ബോ​ധ​ൻ, ട്ര​ഷ​റ​ർ വി.​പ്ര​താ​പ​ച​ന്ദ്ര​ൻ, വ​ർ​ക്ക​ല ക​ഹാ​ർ, പീ​താം​ബ​ര കു​റു​പ്പ്, മ​ണ​ക്കാ​ട് സു​രേ​ഷ്, എം.​ആ​ർ ര​ഘു​ച​ന്ദ്ര​ബാ​ൽ, വി​തു​ര ശ​ശി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.