ക​ഞ്ചാ​വ് വി​ൽ​പ്പ​ന: രണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ
Friday, May 27, 2022 11:04 PM IST
തി​രു​വ​ന​ന്ത​പു​രം : ഒ​റീ​സ​യി​ൽ നി​ന്ന് ക​ഞ്ചാ​വ് ക​ട​ത്തി ന​ഗ​ര​ത്തി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ഒ​റീ​സ ന​യാ​ഗ്ര്, ശി​ക്കാ​ര​പൂ​ർ സ്വ​ദേ​ശി ജി​തേ​ന്ദ്ര മു​ഡു​ലി (24) ഉ​ത്ത​ർ​പ്ര​ദേ​ശ് സോ​ന​ഭ​ദ്ര സ്വ​ദേ​ശി സു​നി​ൽ​കു​മാ​ർ (27) എ​ന്നി​വ​രെ​യാ​ണ് ഒ​രു കി​ല​യോ​ളം ക​ഞ്ചാ​വു​മാ​യി സി​റ്റി സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ്പ് എ​ഗൈ​ൻ​സ്റ്റ് ഓ​ർ​ഗ​നൈ​സ്ഡ് ക്രൈം ​ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യി ജോ​ലി ചെ​യ്യു​ന്ന പ്ര​തി​ക​ൾ ഒ​റീ​സ​യി​ൽ നി​ന്ന് ക​ഞ്ചാ​വ് ട്രെ​യി​ൻ മാ​ർ​ഗ​മെ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ര​ഹ​സ്യ വി​വ​ര​ത്തി​നെ തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ഇ​വ​ർ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
ന​ർ​ക്കോ​ട്ടി​ക് സെ​ൽ എ​സി​പി ഷീ​ൻ ത​റ​യി​ൽ, ശം​ഖു​മു​ഖം എ​സി​പി ഡി.​കെ. പൃ​ഥ്വി​രാ​ജ്, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ഞ്ചി​യൂ​ർ എ​സ്.​എ​ച്ച്ഓ ദി​പി​ൻ, എ​സ്ഐ ഉ​മേ​ഷ്, അ​നി​ൽ​കു​മാ​ർ, സി​പി​ഓ​മാ​രാ​യ ശി​വ​പ്ര​സാ​ദ്, മു​നീ​ർ, ഷ​ഹ്സാ​ദ്, സ്പെ​ഷ​ൽ ടീം ​എ​സ്ഐ​മാ​രാ​യ അ​രു​ൺ കു​മാ​ർ, യ​ശോ​ധ​ര​ൻ, സ്പെ​ഷ​ൽ ടീം ​അം​ഗ​ങ്ങ​ളും സം​യു​ക്ത​മാ​യി ന​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.